ചട്ടം ലംഘിച്ച് വനം വകുപ്പിൻ്റെ ലോറികൾ ആനപ്രേമി സംഘം പരാതി നൽകി

പാലക്കാട്:നാട്ടാന പരിപാലന ചട്ട പ്രകാരം ആനകളെ കൊണ്ട് പോകുന്ന ലോറിയുടെ മാനദണ്ഡങ്ങൾ നാട്ടാന പരിപാലന ചട്ടത്തില്‍ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട് . എന്നാൽ ദേവസ്വം ബോർഡുകളുടെയും സ്വകാര്യ വ്യക്തികളുടെയും ആനകളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ നാട്ടാന ചട്ട പ്രകാരം ആനകള്‍ക്ക് കയറാനും ഇറങ്ങാനും ചവിട്ടുപടി നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് ഇറക്കിയ വനം വകുപ്പിൻ്റെ ആനകളെ കൊണ്ട് പോകുന്ന ലോറികൾക്ക് ഇത്തരം സംവിധാനം ഇല്ല. ഇക്കാര്യത്തില്‍ മാതൃകയാകേണ്ട വകുപ്പ് ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആനകളെ കൊണ്ട് പോകുന്ന ലോറികൾക്ക്വേണ്ട മാറ്റങ്ങൾ അടിയന്തിരമായി വരുത്തണമെന്നും ആവശ്യപ്പെട്ട് ആന പ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ ചീഫ് വൈൽഡ് ലൈഫ് വാർഡനും .വനം വന്യജീവി വകുപ്പ് മന്ത്രിക്കും പരാതി നല്കി.