ഇലക്ട്രിക് ഓട്ടോകള്‍ കൈമാറി

കൊല്ലം കോര്‍പ്പറേഷനിലെ ഹരിതകര്‍മസേനയ്ക്ക് നല്‍കിയ ഇലക്ട്രിക് ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. ഐ സി ഐ സി ഐ ബാങ്ക് സി എസ് ആര്‍ ഫണ്ട് വിനിയോഗിച്ച് ആറ് ഇലക്ട്രിക് ഓട്ടോകളാണ് നല്‍കിയത്. കോര്‍പ്പറേഷനിലെ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും വരും വര്‍ഷങ്ങളിലും മാലിന്യ സംസ്‌കരണത്തിനായി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷരായ യു പവിത്ര, അനില്‍ എസ് കല്ലേലിഭാഗം, ഗീതാകുമാരി, ഐ സി ഐ സി ഐ ബാങ്ക് റീജിയണല്‍ മാനേജര്‍ റോബിന്‍ പി മാത്യു, കൊല്ലം ബ്രാഞ്ച് മാനേജ് എസ് ബാബു, ഹരിത കര്‍മ സേന അംഗങ്ങള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.