ഗോഖലെ സ്‌കൂളിന്ന് കുടിവെള്ള യൂണിറ്റ് സംഭാവന ചെയ്തു

പട്ടാമ്പി: കല്ലടത്തൂർ ഗോഖലെ ഗവ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “അവിൽമരത്തണലിൽ” 1998 SSLC ബാച്ച് സ്കൂളിന് നിർമ്മിച്ച് നൽകിയ ശുദ്ധീകരിച്ച കുടിവെള്ള യൂണിറ്റിന്റെ ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവഹിച്ചു. ലളിതമായ ഉദ്ഘാടന ചടങ്ങിൽ…

നെല്ലിന് ബാക്ടീരിയ മൂലമുള്ള അസുഖം വ്യാപിക്കുന്നു

നെന്മാറ : നെൽച്ചെടികൾക്ക് ബാക്ടീരിയ മൂലമുള്ളഅസുഖം വ്യാപിക്കുന്നു. നെൽച്ചെടികളുടെ വലിപ്പം കൂടിയ ഓലകളുടെ മുകൾഭാഗത്ത് തുരുമ്പ് (ചെമ്പൻ) നിറത്തിലാണ് അസുഖം ആദ്യം പ്രത്യക്ഷപ്പെടുന്നത് തുടർന്ന് ഓലകളുടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ച നെൽപ്പാടം മുഴുവൻ ചെമ്പൻ നിറമായി മാറുകയാണ് ചെയ്യുന്നത്. ബാക്ടീരിയ മൂലമുള്ള…

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ഊട്ടറ പാലത്തിലൂടെ താത്ക്കാലികമായി ഗതാഗതം പുനസ്ഥാപിക്കുന്നതിന്,നിലവിലുള്ള കുഴി അടക്കുന്നതിനും സ്ലാബുകൾ ബലപ്പെടുത്തുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും, സർക്കാർ ബഡ്ജറ്റിലൂടെ അനുവദിച്ച പുതിയ പാലത്തിൻ്റെ ടെൻഡർ നടപടികൾ അടിയന്തരമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ശ്രീ കെ.ബാബു, എംഎൽഎ ബഹു.മുഖ്യമന്ത്രിയെ…

ടൌൺ ഹാൾ നവീകരണം ഉടൻ പൂർത്തിയാക്കണം

പാലക്കാട് ടൌൺ ഹാൾ, അന്നെക്സ് എന്നിവയുടെ നവീകരണം ഉടൻ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് മുന്നോട്ട്, സ്വരാജ് ഇന്ത്യ സംഘടനകളുടെ ആഭിമുഖ്യത്തിൽ ടൌൺ ഹാളിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പാലക്കാട്ടുകാർക് വിവിധ പരിപാടികൾക്കായി ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കാൻ പറ്റിയതായിരുന്നു ടൌൺ ഹാളും അന്നക്സും. പൊളിച്ചിട്ടിട്…

മദ്യലഹരിയിൽ ലോറി ഡ്രൈവിങ്ങ്: ഏഴു വാഹനങ്ങൾ ഇടിച്ചു വീഴ്ത്തി

കുഴൽമന്ദം: പാലക്കാട് നഗരത്തില്‍ മദ്യലഹരിയില്‍ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. മദ്യപിച്ച്‌ വാഹമോടിച്ച ഡ്രൈവര്‍ റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഒടുവില്‍ ലോറി യാത്രക്കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഡ്രൈവര്‍…

മുഖ്യമന്ത്രി വാക്കുപാലിക്കുക: കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

കെ എസ് ആർ ടി സി യിലെ അംഗീകൃത യൂണിയനുകളും മാനേജ്മെൻറ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും പതിനൊന്നാം തിയതി…

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 1.7 കോടി രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്ന് “ചരസ്‌” പിടികൂടി

മലമ്പുഴ:പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് സർക്കിളു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ  1.7 കിലോ മാരക ലഹരി മരുന്നായ ചരസ്‌  പിടികൂടി. ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ, ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നുമാണ് ചരസ്‌…

കാട്ടൂ ചോലയിൽ സംരക്ഷണ ബാരിക്കേട് സ്ഥാപിച്ചു

നെല്ലിയാമ്പതി: ചുരം റോഡിലെ കാട്ടുചോലകളിൽ വർഷകാലത്ത് സജീവമാകുന്ന ചെറുവെള്ള ചാട്ടങ്ങളിൽ ഇറങ്ങി വഴുതി വീണും ഒഴുക്കിൽപ്പെട്ടും അപകടങ്ങൾ പതിവാകുന്നത് തടയുന്നതിനായി വനം വകുപ്പ് 5 അടി ഉയരത്തിലുള്ള ഇരുമ്പ് ഗ്രിൽ, നെല്ലിയാമ്പതി റോഡിലെ കമ്പി പാലത്തിനടുത്ത് റോഡരികിൽ നിർമ്മിച്ച് സുരക്ഷയൊരുക്കി. പ്രധാന…

കിഫ സമര പ്രഖ്യാപന യോഗം നടത്തി

നെന്മാറ: കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ നേതൃത്വത്തിൽ അടിപ്പെരണ്ട ജംഗ്ഷനിൽ സമര പ്രഖ്യാപന യോഗം നടത്തി. ബഫർ സോൺ വിഷയത്തിൽ പ്രദേശവാസികളുടെ സംശയ നിവാരണത്തിനും ചോദ്യങ്ങൾക്ക് മറുപടിയും യോഗത്തിൽ രേഖകൾ സഹിതം കിഫ ഭാരവാഹികൾ വിശദീകരണം നടത്തി. ഡോ.സിബി…

മലമ്പുഴയിൽകാട്ടാനകൾ നാട്ടിലിറങ്ങി : ജനങ്ങൾ പരിഭ്രാന്തിയിൽ

മലമ്പുഴ: മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കി. മലമ്പുഴ കഞ്ചിക്കോട് റൂട്ടിൽ കെ ടി ഡി സി ഹോട്ടൽ, റോക്ക് ഗാർഡൻ , റിസർവോയർ പരിസരം എന്നിവിടങ്ങളിലായി മൂന്ന് ദിവസമായി പതിനെട്ടോളം കാട്ടാനകൾ പരിഭ്രാന്തി പരത്തി ചുറ്റിക്കറങ്ങി…