മദ്യലഹരിയിൽ ലോറി ഡ്രൈവിങ്ങ്: ഏഴു വാഹനങ്ങൾ ഇടിച്ചു വീഴ്ത്തി

കുഴൽമന്ദം: പാലക്കാട് നഗരത്തില്‍ മദ്യലഹരിയില്‍ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. മദ്യപിച്ച്‌ വാഹമോടിച്ച ഡ്രൈവര്‍ റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഒടുവില്‍ ലോറി യാത്രക്കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസ്. പാലക്കാട് കുഴല്‍മന്ദം നാലുവരിപാതയിലാണ് അപകടമുണ്ടായത്.