സേവാസംഗമം ഹെൽപ്പ് ഡെസ്ക് പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു.

പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ സേവാസംഗമത്തിന്റെ പ്രതിനിധി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കെ എസ് ടി എംപ്ലോയീസ് സംഘ് (ബി എം എസ് )ന്റെ നേതൃത്വം നൽകുന്ന ഹെൽപ്പ് ഡെസ്ക് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. ലഹരിമുക്ത കേരളം എന്ന ആശയത്തിലൂന്നി സംഘടിപ്പിക്കപ്പെട്ട സേവാസംഗമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. നാലായിരത്തിലധികം പ്രതിനിധികളാണ് കെ എസ് ആർ ടി സി സ്റ്റാൻറിൽ എത്തിച്ചേരുക. ഇവർക്കാവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്. സരേഷ് ,നാഗ നന്ദകുമാർ, വി.വിജയൻ എന്നിവർ സംസാരിച്ചു