സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്‌ത്യം,:മന്ത്രി കൃഷ്ണൻ കുട്ടി

പാലക്കാട്:സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്‌ത്യ മാണെന്നും സ്വന്തം അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുവാൻ ദുർബല വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് പറ്റുന്നില്ല എന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അഭിപ്രായപെട്ടു. 

വിശ്വാസിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി  പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ  നടക്ന്ന സമാപന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ ഭരണഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് ചർച്ചാവിഷയമാക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. പാലക്കാട് ജില്ലാ കലക്ടർ മൃൺമയ് ജോഷി, ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പി എം നായർ മുൻ ഡിജിപി മുഖ്യാതിഥിയായി. ബാലവേല കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ എങ്ങിനെ തടയണമെന്നും കുടുംബത്തിലെ ഓരോരുത്തരും സ്വന്തം കുടുംബത്തിലും അയൽപക്കത്തെ കുടുംബങ്ങളിലും അതിക്രമങ്ങൾ തടയാൻ വിശ്വാസ് പോലെയുള്ള സന്നദ്ധ സംഘടനകളെ സമീപിക്കണമെന്നും പറഞ്ഞു.ശ്രീകുമാർ മേനോൻ ഇന്ത്യൻ അംബാസഡർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു. 

മുൻ ഐജി വി. എൻ രാജന്റെ സ്മരണാർത്ഥം ഏറ്റവും നല്ല സാമൂഹിക പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനക്ക് വിശ്വാസ് നൽകുന്ന പുരസ്കാരവും, ക്യാഷ് അവാർഡും സൈറ്റേഷനും കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന് വേണ്ടി പ്രൊഫസർ എം

പി ആൻ്റണിയും, ഗോൾഡൻ പാട്രൻ അവാർഡ്  ഡോക്ടർ പി എൻ നായരും വിശ്വാസിന്റെ പരേതനായ ട്രഷറർ ശ്രീ ശ്രീകുമാറിന്റെ സഹധർമ്മിണി ശ്രീമതി സുധയും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. 

വിശ്വാസിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങാനിരിക്കുന്ന വിശ്വാസ് ഇന്ത്യയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. വിശ്വാസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സി എസ് ആർ പദ്ധതി പ്രകാരം കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫൈനാൻസ് കോർപ്പറേഷൻ വിശ്വാസിന്. അനുവദിച്ച  ചെക്ക് ജില്ലാ കലക്ടറും വിശ്വാസിന്റെ ചിറ്റൂർ സർവീസ് പ്രൊവൈഡിങ് സെന്ററിന്റെ കൺവീനർ ആയ ശ്രീ വി പി കുര്യാക്കോസും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

2021 22ലെ പാലക്കാട് ജില്ലയിലെ നിയമവിദ്യാലയങ്ങളിൽ നിന്ന് ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള പ്രൊഫ. എൻ. ആർ. മാധവ മേനോൻ പുരസ്കാരം  വി ആർ കൃഷ്ണൻ എഴുത്തച്ഛൻ ലോ കോളേജിലെ   കെ അഭിജിത്ത് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ഷൊർണൂർ അൽ അമീൻ ലോ കോളജിലെ  ഇ ഗ്രീഷ്മ,  ഐ എസ് അഞ്ജന, കൊല്ലംകോട് വി ആർ കൃഷ്ണൻ എഴുത്തച്ഛൻ ലോ കോളേജിലെ  എസ്. അനൈദ എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നൽകി

വിശ്വാസ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികളിൽ പങ്കെടുത്ത എൻട്രി ഹോം ഫോർ ഗേൾസിലെ അന്തേവാസികൾക്കു വേണ്ടിയുള്ള സമ്മാനങ്ങൾ മാനേജർ  സ്വാതി ഏറ്റു വാങ്ങി. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള ഫ്ലാഷ് സംഘടിപ്പിച്ച ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെൻറ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

വിശ്വാസ കാരുണ്യനിധിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പത്താം വാർഷികത്തോട് അനുബന്ധിച്ച് വിശ്വാസിന്റെ ഫൗണ്ടർ മെമ്പർമാരായ വി പി കുര്യാക്കോസ്,  ബീനാ ഗോവിന്ദ്,  പി. പ്രേംനാഥ്, അഡ്വ. ഗിരീഷ് മേനോൻ, പ്രഭുല്ല ദാസ്, അഡ്വ. എസ് ശാന്ത ദേവി, ബി ജയരാജൻ, എം പി സുകുമാരൻ, അഡ്വ. ടി റീന, ഡോ. ജോസ്പോൾ, ഡോ കെ തോമസ് ജോർജ് എന്നിവരെയും വിശ്വാസിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധത്തിലും  സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന രാജു ടോപ്പ് ഇൻ ടൗൺ, റോട്ടറി ക്ലബ്ബ് പാലക്കാട് ഈസ്റ്റ്, യുവ സ്വരാജ്, എസ്.സി. ഐ, പാലക്കാട്, ഈശ്വർ ചാരിറ്റബിൾ ട്രസ്റ്റ്, എം. എ. പ്ല, ലീഡ് കോളേജ് ഓഫ് മാനേജ്മെൻറ്, ശ്രീജിത്ത് ചാലക്കൽ, ഐടിഐ പാലക്കാട്, ഡോക്ടർ ബാക്ക്, ടി രമേശ്, പ്രീകോട്ട് മിൽസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡൻറ് ശ്രീമതി ദേവി കൃപ, നിയമവേദി ചെയർപേഴ്സൺ അഡ്വക്കേറ്റ് ശാന്താ ദേവി, ജോയിൻ സെക്രട്ടറി മാരായ ശ്രീമതി ദീപാ ജയപ്രകാശ് അഡ്വ. രാഖി ട്രഷറർ എം ദേവദാസൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോക്ടർ കെ തോമസ് ജോർജ്, ഡോക്ടർ ജോസ് പോൾ, എം പി സുകുമാരൻ,   രഘുനന്ദൻ പാറക്കൽ,  അൻസാരി, വോളണ്ടിയർ ലേഖ മേനോൻ, അഡ്വ. അജയ് കൃഷ്ണൻ, അഡ്വ. എം മനോജ്, ദീപ്തി പ്രതീഷ്, എന്നിവർ പങ്കെടുത്തു. വിശ്വാസ് വൈസ് പ്രസിഡൻറ് ബി ജയരാജൻ നന്ദി പറഞ്ഞു.