നെല്ലിയാമ്പതി ചുരംപാതയില്‍ സിംഹവാലന്‍ കുരങ്ങുകൾക്ക് പ്ലാസ്റ്റിക്ക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നത് ദുരന്തമാകുമെന്ന് പരിസ്ഥിതി സംഘടനകൾ  

പാലക്കാട് : നെല്ലിയാമ്പതി ചുരംപാതയില്‍ സിംഹവാലന്‍ കുരങ്ങുകൾക്ക് പ്ലാസ്റ്റിക്ക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ നൽകുന്നത് ദുരന്തമാകുമെന്ന് പരിസ്ഥിതി സംഘടനകൾ. മഴക്കാടുകളിലും, നിത്യ ഹരിതവനങ്ങളിലും കൂടുതലായി കാണുന്ന സിംഹവാലന്‍ കുരങ്ങുകള്‍ നെല്ലിയാമ്പതി ചുരം പാതയില്‍ സജീവ സാന്നിധ്യമാകുന്നത് വിനോദ സഞ്ചാരികളിൽ കൗതുകമുണ്ടാക്കുന്നു. ഇതിനിടെ കുരങ്ങുകൾക്ക് പ്ലാസ്റ്റിക്ക് കവറുകളിൽ ബിസക്കറ്റ് ഉൾപ്പെടെയുള്ളവ നൽകുന്നത് കുരങ്ങുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു..  സാധാരണ നിത്യഹരിത  വനങ്ങളിലെ മരങ്ങൾക്ക് മുകളിൽ മാത്രം കാണുന്ന സിംഹവാലന്‍ കുരങ്ങുകൾ ചെറുനല്ലിക്കും അയ്യപ്പൻ തിട്ടിനും  ഇടയിലുള്ള നിത്യഹരിത ചോലവന പ്രദേശത്ത്  പാതയോരത്ത്  ഇരുന്ന് യാത്രക്കാരിൽ നിന്ന് ഭക്ഷണം തേടി സാധാരണ കുരങ്ങുകളെ പോലെ ഭയ രഹിതമായി കഴിയുന്നതാണ് യാത്രക്കാരിൽ  കൗതുക മുളവാക്കുന്നത്.  വെളുത്ത നിറത്തിലുള്ള കുരങ്ങുകളല്ലാതെയുള്ള കുരങ്ങുകളെ കണ്ട്  വാഹനം വേഗത കുറച്ചാൽ   വാഹനങ്ങൾക്ക് അടുത്ത് വന്ന് ഇരുകാലിൽ നിന്ന്  കൂട്ടമായി ഭക്ഷണം യാചിക്കുന്നതും പതിവ് കാഴ്ചയായി മാറി. എന്നാൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്നാണ് വനം വകുപ്പിൻ്റെ നിർദ്ദേശം. സാധാരണ വെള്ളക്കുരങ്ങളെ പോലെ വാഹനങ്ങൾ വേഗത കുറച്ചാൽ പരിസരത്തെ മരങ്ങളിൽ ഒന്നും മറ്റും താഴെയിറങ്ങി വാഹനത്തിന് ചുറ്റും ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന കാഴ്ചയാണ് പതിവാകുന്നത്. വന്യമൃഗങ്ങൾക്ക് വിനോദസഞ്ചാരികൾ ഭക്ഷണം കൊടുക്കരുത് എന്ന് ചെക്ക് പോസ്റ്റിൽ  നിന്നുതന്നെ നിർദ്ദേശം നൽകാറുണ്ടെങ്കിലും ഉൾവനങ്ങളിലും മനുഷ്യസാന്നിധ്യവും കണ്ടാൽ ഓടിയൊളിക്കുന്ന സിംഹവാലങ്ങ കുരങ്ങുകൾ സ്ഥിരമായി വാഹനങ്ങൾ കണ്ടു തുടങ്ങിയതോടെ സ്വാഭാവിക ഭീതി ഒഴിവായി നാടൻ കുരങ്ങുകളെ പോലെയാണ്  ഭക്ഷണത്തിനായി 20 ഓളം വരുന്ന സംഘം  കാത്തു നിൽക്കുന്നത്.   എന്നാൽ മേഖലയിൽ കാണുന്ന കരിങ്കുരങ്ങുകൾ പോലും വാഹനങ്ങൾ നിർത്തുകയോ മനുഷ്യ സാന്നിധ്യം  കണ്ടാൽ ഓടിയൊളിക്കുന്ന ശീലം കാണിക്കുമ്പോൾ ഇവ സാധാരണ വെള്ള കുരങ്ങുകളെ പോലെ വിനോദ സഞ്ചാരികളുടെ കയ്യിലുള്ള ഭക്ഷണത്തിനായി കാത്തു നിൽക്കുന്നത്. 

 ചെറുനെല്ലി മുതൽ  കൈകാട്ടി വരെയുള്ള ചുരം പാതയിലെ നിത്യ ഹരിത ചോല വനങ്ങളുള്ള ഭാഗങ്ങളിൽ  ഇവയെ പതിവായി  കാണാന്‍ തുടങ്ങിയതോടെ സഞ്ചാരികളും ആസ്വദിക്കുകയാണ്. സഞ്ചാരികള്‍ വഴിയരികില്‍ ഇവയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ തുടങ്ങിയതോടെ ഓരോ വാഹനം കടന്നുപോകുമ്പോഴും അതിന് പുറകില്‍ കാത്തുനില്‍പ്പാണ്. എന്നാൽ മിക്ക സഞ്ചാരികൾക്കും ഇത് സിംഹ വാലൻ കുരങ്ങാണെന്ന് അറിയാറില്ല മിക്കവരും കരിങ്കുരങ്ങ് ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.  സാധാരണ കുരങ്ങന്‍മാര്‍ കാണുന്നയിടങ്ങളില്‍ ഇവ അധികം നില്‍ക്കാറില്ല. പൂക്കളിലുള്ള തേനും മുള്ളൻ ചക്കയുമാണ്  ഇവ സ്ഥിരമായി ഭക്ഷിക്കാറുള്ളത്.   നാടൻ കുരങ്ങുകളെ പോലെ മനുഷ്യ ഭക്ഷണ രുചി കൂടുതൽ ആസ്വതിച്ചാൽ ഇവയുടെ വന്യ സ്വഭാവം നഷ്ടപ്പെട്ടുമെന്നും വന്യജിവി ഗവേഷകർ പറയുന്നു. കരിങ്കുരങ്ങും  സിംഹവാലൻ കുരങ്ങും മനുഷ്യ സാന്നിധ്യം കണ്ടാൽ  സംഘ നേതാവിന്റെ  ആംഗ്യ ചേഷ്ഠകളോ  ശബ്ദ നിർദ്ദേശങ്ങളും അനുസരിച്ച് ഓടി മാറുകയോ  ഇലപ്പടപ്പുകൾക്കിടയിൽ ഒളിക്കുകയോയാണ് പതിവ്. എന്നാൽ കൈകാട്ടിക്ക് മുകൾഭാഗത്തുള്ള വനമേഖലയിൽ കാണുന്ന സിംഹവാലൻ കുരങ്ങ് സംഘങ്ങൾ  വാഹനങ്ങളെയും യാത്രക്കാരെയും കണ്ടാൽ ഓടി ഒളിക്കാറുണ്ട്