ട്രാഫിക് മീഡിയനിലെ അനധികൃത പരസ്യ ബോർഡ്: കൗൺസിലർ എം.ശശികുമാർ പരാതി നൽകി.

പാലക്കാട്:പാലക്കാട് നഗരത്തിലുടനീളം ട്രാഫിക് എൻഫോഴ്സ്‌മെന്റ് വിഭാഗം സ്ഥാപിച്ചിട്ടുള്ള ആശാസ്ത്രീയമായ മീഡിയനുകൾക്ക് പുറമെ പ്രധാനപെട്ട കവലകളിൽ പുതുതായി ഒരു ചതുര പെട്ടി കൂടി പ്രത്യക്ഷപെട്ടിരിക്കുന്നു. മീഡിയൻ ആരംഭിക്കുന്ന ഭാഗം രാത്രി കാലത്ത് തിരിച്ചറിയാൻ സ്ഥാപിച്ചിട്ടുള്ള റിഫ്ലക്ടർ ബാറുകളും, ദിശ സൂചികകളും മറച്ചു കൊണ്ടാണ് പുതിയ പരസ്യ ബോക്സുകൾ വെച്ചിട്ടുള്ളത്. 90% പരസ്യം വെച്ചിട്ടുള്ള ഇത്തരം ബോർഡുകൾക്ക് പുറകിൽ 100% കച്ചവട താല്പര്യം മാത്രമാണ്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും, നഗരസഭ പരിപാലിക്കുന്നതുമായ റോഡുകളിലെ അന:ധികൃതവും, ആശാസ്ത്രീയവും,അപകടകരവുമായരീതിയിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് കമ്മിറ്റിക്ക് വേണ്ടി സ്വകാര്യ പരസ്യ ഏജൻസി സ്ഥാപിച്ചിട്ടുള്ള പരസ്യ പെട്ടികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാലക്കാട്‌ നഗരസഭ സെക്രട്ടറി ശ്രീമതി അനിതാ ദേവിക്കും നഗരസഭ അധ്യക്ഷ ശ്രീമതി പ്രിയ അജയനും പതിനഞ്ചാം വാർഡ് കൗൺസിലർ എം.ശശികുമാർ പരാതി നൽകി.