അനധികൃതമായി സർക്കാർ ഭൂമി കൈയ്യേറ്റം: കളക്ടർക് പരാതി നൽകി

പാലക്കാട്: പാലക്കാട് നഗരസഭയുടെ പരിധിയിലുള്ള വെണ്ണക്കരയിൽ ബിഷപ്പ് ഹൗസിനു മുൻപിൽ ഏകദേശം 300 സ്ക്വയർ ഫീറ്റോളം നഗരസഭയുടെ സ്ഥലം കയ്യേറി കമ്പിവേലി വളച്ചു കെട്ടിയതായി സമക്ഷ സംസ്കാകാരീ ക വേദി സംസ്ഥാന സെക്രട്ടറി ദാസൻ വെണ്ണക്കര ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇത്തരത്തിൽ സർക്കാർ സ്ഥലം കയ്യേറുന്നത് പൂച്ചെടികൾ വെച്ചുപിടിപ്പിക്കാൻ എന്നുള്ള വ്യാജേനയാണ്, മറ്റുള്ളയാളുകളും, ഇത് തുടർന്നാൽ റോഡിന് ഇരുവശവും, വഴിയാത്രക്കാർക്കും, വെണ്ണക്കര സ്കൂളിലേക്ക് നടന്നു പോകുന്ന വിദ്യാർത്ഥികൾക്കും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാനും റോഡ് അപകടങ്ങൾ വർദ്ധിക്കുവാനും  കാരണമായേക്കാമെന്നു് പരാതിയിൽ ചൂട്ടിക്കാട്ടുന്നു.  എത്രയും പെട്ടെന്ന് ഇത്തരം സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് വെണ്ണക്കര പൗരസമിതിയും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുള്ളതായി പൗരസമിതി ഭാരവാഹികൾ അറിയിച്ചു.