ബിജെപി നേതാക്കൾ ഡി എഫ് ഒ എ സന്ദർശിച്ചു.

മലമ്പുഴ: ഭാരതിയ ജനതാ പാർട്ടി മമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാനശല്യത്തിനെതിരെ നടത്തുന്ന അനശ്ചിതകാല ഉപവാസ സമരവുമായി ബന്ധപ്പെട്ട് പാലക്കാട് ഡി എഫ് ഒ യെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകമാറിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് ചർച്ച നടത്തി. പിടി 7 എന്ന കാട്ടാനയെ കൂടു ഒരുക്കിയ ശേഷം മയക്കുവെടിവെച്ച് പിടിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്ന് അദേഹം ഉറപ്പു നൽകി. ഒരിക്കലും ആനയെ കാട്കയറ്റി പ്രശ്നപരിഹാരം കാണില്ല എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ജി സുജിത്ത് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി കെ.സി. സുരേഷ്, അകത്തേതറ പഞ്ചായത്ത് പ്രസിഡൻറ് സുധിർ കെ.എ.എന്നിരും ഉണ്ടായിരുന്നു.