പെരിന്തൽമണ്ണ: പുതുവത്സര രാവിൽ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ പ്രതിയായതൊണ്ടിയിൽ വീട് , കരിങ്കാളികാവ്,അരക്കുപറമ്പ് നിഷാന്ത് (30)നെ പെരിന്തൽമണ്ണ സി ഐ അലവിയും സംഘവും അറസ്റ്റ് ചെയ്തു.31 ന് രാത്രി ഒരു മണിയോടെ പുതുവത്സര രാവിൽ പട്രോളിങ് നടത്തുകയായിരുന്ന പെരിന്തൽമണ്ണ എസ് ഐ യാസറും സംഘവും പട്രോളിങ് നടത്തുന്നതിനിടെ അരക്കുപറമ്പ് കരിങ്കാളികവിന് സമീപം ഡി ജെ പാർട്ടി നടത്തുകയായിരുന്ന ഒരു സംഘം ആളുകളോട് പിരിഞ്ഞു പോകാൻപോലീസ് ആവശ്യപ്പെട്ടതിൽ പ്രതിയടക്കമുള്ള ആളുകൾ പിരിഞ്ഞു പോകാതെ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു , വാഹനത്തിലുണ്ടായിരുന്ന എസ് ഐ ഉദയൻ ,എസ് സി പി ഒ ഉല്ലാസ് എന്നിവർക്ക് കല്ലേറിൽ പരിക്കേൽക്കുകയായിരുന്നു ,എസ് ഐ ഉദയനെ കാലിന് പരിക്കേറ്റ് ജില്ലാ ആശുപത്രിയിലും എസ് സി പി ഒ ഉല്ലാസിനെ മുഖത്തിന് പരിക്കേറ്റ് മൗലാന ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.തുടർന്ന് പ്രതികൾക്കായി ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിൻ്റെ നിർദേശ പ്രകാരം തിരച്ചിൽ നടത്തിയതിൽ ആണു ശ്രീകൃഷ്ണപുരം കോട്ടപ്പുറത്ത് നിന്നും പ്രതി നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്.പ്രതിയെ അറസ്റ്റ് ചെയ്തു പെരിന്തൽമണ്ണ കോടതിയുടെ ചാർജുള്ള ഉള്ള നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും സി ഐ അലവി അറിയിച്ചു.
സി ഐ അലവി,സി ,എസ് ഐ യാസർ എ എം, എ എസ് ഐ വിശ്വംഭരൻ,എസ് സി പി ഒ ജയമണി,മിഥുൻ എം കെ ,അബ്ദുൽ സത്താർ പി എം,ഷജീർ എ പി എന്നിവരടങ്ങുന്ന സംഘം ആണു പ്രതിയെ അറസ്റ്റ് ചെയ്തത്.