നെറ്റ് വർക്ക് തകരാറിലായി ബറോഡ ബാങ്കിലെ പ്രവർത്തനം നിലച്ചു

  • ജോസ് ചാലയ്ക്കൽ —

 മലമ്പുഴ:ഒലവക്കോട് ബാങ്ക് ഓഫ് ബറോഡയുടെ നെറ്റ്‌വർക്ക് തകരാറിലായതോടെ ഉപഭോക്താക്കൾ കഷ്ടത്തിലായി രാവിലെ 10 :306 നാടു കൂടെയാണ് നെറ്റ്‌വർക്ക് തകരാറിൽ ആയതെന്നും ഇന്ത്യ ഒട്ടുക്കും ബാങ്ക് ഓഫ് ബറോഡയിൽ നെറ്റ്‌വർക്ക് സംവിധാനം തകരാറിലാണെന്നും ഒലവക്കോട് ബ്രാഞ്ചിലെ ജീവനക്കാർ പറഞ്ഞു ഇതുമൂലം കച്ചവടക്കാർ അടക്കം ഒട്ടേറെ ഇടപാടുകാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത് ഉച്ചയ്ക്ക് 2 :30 ആയിട്ടും നെറ്റ്‌വർക്ക് ശരിയായിട്ടില്ല എപ്പോൾ ശരിയാവും എന്ന് അറിയില്ലെന്ന് ഒലവക്കോട് ബ്രാഞ്ചിലെ ജീവനക്കാരി പറഞ്ഞു.