സ്വകാര്യ ബസിന് അടിയില്‍പെട്ട് വയോധിക മരിച്ചു.

പാലക്കാട്: സ്വകാര്യ ബസിന് അടിയില്‍പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് കരിമന്‍കാട് സ്വദേശി ഓമനയാണ് മരിച്ചത്. പാലക്കാട് നഗരത്തില്‍ താരേക്കാട് രാവിലെ 10.40 ഓടെയാണ് സംഭവം. സ്വകാര്യ ബസിന് അടിയില്‍പെട്ട വയോധികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.