വന്യമൃഗശല്യം: ബിജെപിയുടെ അനിശ്ചിതകാല ഉപവാസം ഇന്നുമുതല്‍

ഒലവക്കോട്:  വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഒലവക്കോട് വനം വകുപ്പ് ആരണ്യ ഭവൻ ഓഫീസിനുമുമ്പില്‍ നടക്കുന്ന അനിശ്ചിതകാല ഉപവാസം മണ്ഡലം പ്രസിഡന്റ്‌ ജി സുജിത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍  ഉദ്ഘടനം ചെയ്തു. ഉപവാസം അനുഷ്ടിക്കുന്ന സമരഭടന്മാരായ അകത്തേത്തറ ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർമാരായ ജി. സുജിത്, സുധീർ കെ എ, അജയ് കെ കെ, സുരേഷ് വർമ്മ, ഗീത, ടിപി ശ്രീദേവി, ഐശ്വര്യ എസ് എന്നിവർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ധോണിയിൽ കാട്ടനാ ആക്രമണത്തിൽ മരണപ്പെട്ട ശിവരാമൻ്റെ മകൻ അഖിൽ  ഷാൾ അണിയിച്ചു.

യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി ഉണ്ണികൃഷ്ണൻ, ജ്യോതിഷ്, മണ്ഡലം ഭാരവാഹികൾ ആയ സന്ദീപ്, ബിന്ദു,. രേവതി, സഞ്ജയ്‌,കൾച്ചറൽ സെൽ ജില്ലാ കൺവീനർ സോമൻ കുറുപ്പത്ത്,മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ ഹരിദാസ് കേലത്ത്, മല്ലിക, രാമചന്ദ്രൻ,സംസ്ഥാന കൗൺസിൽ അംഗം എ.സി. മോഹനൻ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.സി.സുരേഷ്,ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ഷണ്മുഖൻ,ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ലാ സെക്രട്ടറി അംബരീഷ്, അകത്തേത്തറ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറിമാരായ സന്ദീപ്, ഷിജു, പുതിപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ, മുണ്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റും വാർഡ് മെമ്പറും ആയിട്ടുള്ള മാധവദാസ്, മലമ്പുഴ പഞ്ചായത്ത്‌ മെമ്പർമാരായ നിമീഷ്, മാധവദാസ്, അകത്തേതറ പഞ്ചായത്ത്‌ ഭാരവാഹികളായ സ്വാമിനാഥൻ, ജയപ്രകാശ്,രാമചന്ദ്രൻ, ഗംഗധരൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.