ഓട്ടോമറ്റിക്ക് ടെസ്റ്റിങ്ങ് സെൻറർ ആരംഭിക്കും: പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

പാലക്കാട്:കേന്ദ്രസർക്കാരിൻ്റെ പുതിയ സ്ക്രാപ്പിങ് പോളിസി പ്രകാരം (പൊളിക്കൽ നിയമം) ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെൻറർ ആരംഭിക്കാനും വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യാനും പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം തീരുമാനിച്ചു. പാലക്കാട് ബസ് ഭവനിൽ നടന്ന പൊതുയോഗത്തിൽ സൊസൈറ്റി പ്രസിഡൻറ് ടി.ഗോപിനാഥൻ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എൻ.വിദ്യാധരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എ .എസ്. ബേബി നന്ദിയും പറഞ്ഞു ഡയറക്ടർമാരായ ആർ. മണികണ്ഠൻ ,വി കൃഷ്ണൻ, ആർ. കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു