കൽപ്പാത്തി പുഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച നിലയിൽ

പാലക്കാട് :പരിസ്ഥിതി പ്രവർത്തകരും പുഴ സംരക്ഷണ സമിതികളും പുഴകളെയും പ്രകൃതിയേയും സംരക്ഷിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തുമ്പോൾ സാമൂഹ്യവിരുദ്ധർ പരിസ്ഥിതിക്കും പുഴക്കും കോട്ടം തട്ടുന്ന രീതിയിൽ കൽപ്പാത്തി പുഴയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിരിക്കുന്നു .കൽപ്പാത്തി രഥോത്സവ സമയത്ത് പുഴയോരവും പരിസരങ്ങളും വൃത്തിയാക്കിയത് ആയിരുന്നു .എന്നാൽ കൽപ്പാത്തി തേരിനോട് അനുബന്ധിച്ചുള്ള തേരു കടകളിലെ കച്ചവടക്കാരാകാം അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൽപ്പന്നങ്ങളുടെ കവറുകളും കൂട്ടിയിട്ട് കത്തിച്ചിരിക്കുന്നത് എന്ന് കരുതുന്നു .ഇവിടെ സെക്യൂരിറ്റിക്കാരൻ ഇല്ലാത്തതാണ് ഇത്തരത്തിൽ മാലിന്യങ്ങൾ കത്തിക്കാൻ ഇടയായതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്ന ആവശ്യം ശക്തമായി രിക്കുകയാണ്. ക്ഷേത്ര ഭാരവാഹികൾ മുൻകൈയെടുത്ത് ഈ ആവശ്യം പരിഗണിക്കണമെന്ന് പുഴ സംരക്ഷണ അംഗങ്ങൾ പറയുന്നു.

advt