പിഴത്തുക വാഹനാപകടങ്ങളില്‍ പെട്ടവരുടെ തുടര്‍ചികിത്സക്ക് ഉപകരിക്കണം : റാഫ് സംസ്ഥാന പ്രസിഡണ്ട്

പാലക്കാട് : റോഡുസുരക്ഷ പാഠ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം റോഡ് സംസ്‌കാരം വളര്‍ത്താന്‍ ഉപകരിക്കുമെന്ന് ഡോ. കെ. എം. അബ്ദു അഭിപ്രായപ്പെട്ടു. ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ വിവിധ വകുപ്പുകള്‍ ഈടാക്കി വരുന്ന മുഴുവന്‍ പിഴത്തുകകളും വാഹനാപകടങ്ങളില്‍ പെട്ട് സാമ്പത്തികമായി കഷ്ടപ്പെടുന്നവരുടെ തുടര്‍ ചികിത്സക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം ജില്ലാ കമ്മിറ്റി വിക്ടോറിയ കോളേജിൽ സംഘടിപ്പിച്ച റോഡ് ആക്സിഡൻ്റ് വിക്ടിംസ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കായി റോഡും വാഹനാപകടങ്ങളും എന്ന പേരിൽ നൂറോളം പേർ പങ്കെടുത്ത ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. റാഫ് ജില്ലാ പ്രസിഡണ്ട് എൻ ജി. ജ്വോൺസ്സൺ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന സെക്രട്ടറി വിജയന്‍ കൊളത്തായി, ലില്ലി വാഴയിൽ, എസ്.മുത്തു കൃഷ്ണൻ,
എൻ. നാരായണൻ പേട്ടക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി ടി കെ.രാധാകൃഷ്ണൻ സ്വാഗതവും കെ വി .കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

സെക്രട്ടറി
റ്റി.കെ. രാധാകൃഷ്ണൻ