ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര

പാലക്കാട് :”എൻ്റെ ആരോഗ്യം നാടിൻറെ ആരോഗ്യം “എന്ന സന്ദേശവുമായി സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര പാലക്കാട് ഗവർമെൻറ് മോയൻ ഹൈസ്കൂളിൽ ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ അധ്യക്ഷയായി .

സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അക്ഷയയ്ക്ക് ഷാഫി പറമ്പിൽ എംഎൽഎ പതാക കൈമാറി .അക്ഷയ ജാഥ ക്യാപ്റ്റൻ ഐഷ ഷെറിന് പതാക കൈമാറിയതോടെ സന്ദേശയാത്ര ആരംഭിച്ചു. മോയിൻ സ്കൂൾ ജെ ആർ സി കൗൺസിലർ ഷീജ ടീച്ചർ, സമഗ്ര വെനസ് എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി ജോസ് ചാലക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളും ജാഥ നയിക്കുന്നവരും ആയരാധാകൃഷ്ണൻ, വിനു ,ചന്ദ്രൻ ,കൃഷ്ണൻകുട്ടി ,പ്രേംജിത്, അജയകുമാർ ,ഐഷ ഷെറിൻ എന്നിവർ പ്രസംഗിച്ചു .സമഗ്ര വെൽ നസ് എജുക്കേഷൻ സൊസൈറ്റി പ്രസിഡൻറ് സണ്ണി എം ജെ മണ്ഡപത്തിക്കുന്നേൽ ആമുഖപ്രഭാഷണം നടത്തി ആരോഗ്യ സന്ദേശ ക്ലാസ്സ് നയിച്ചു .പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലത്തിൽ സന്ദേശയാത്ര പര്യടനം നടത്തും.