തെരഞ്ഞെടുപ്പുയോഗം നടത്തി

പാലക്കാട് : അകത്തേത്തറ എൻ.എസ്.എസ് കരയോഗത്തിൻ്റെയും, വനിതാ സമാജത്തിലേക്കും നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് എൻ.പ്രേമ കുമാരൻ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി, യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണവും തെരഞ്ഞെടുപ്പും നിർവ്വഹിച്ചു, യുണിയൻ വനിതാ സമാജം സെക്രട്ടറി അനിതാശങ്കർ, യൂണിയൻ എം.എസ്.എസ് .എസ് ജോയിൻ്റ് സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കരയോഗം സെക്രട്ടറിയും യൂണിയൻ ഭരണ സമിതി അംഗവുമായ ആർ .ശ്രീകുമാർ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് കരയോഗ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷർ ആർ.ഗോവർദ്ധനഗിരി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു, യോഗത്തിൽ പങ്കെടുത്തവർക്ക് പി.പാർവ്വതി നന്ദി പ്രകാശിപ്പിച്ചു, ചടങ്ങിൽ കരയോഗത്തിലെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കുള്ള ധനസഹായം നല്കി . കരയോഗം ഭാരവാഹികളായി
എൻ.പ്രേമ കുമാരൻ ( പ്രസിഡൻ്റ്), എസ്.ഗോപിനാഥൻ നായർ ( വൈസ് പ്രസിഡൻ്റ്)
ആർ.ശ്രീകുമാർ ( സെക്രട്ടറി), ടി.ഹരിദാസ് ( ജോയിൻ്റ് സെക്രട്ടറി) വി.എം .ഗോവർദ്ധന ഗിരി ( ട്രഷറർ), വനിത സമാജം ഭാരവാഹികൾ, ശോഭ.എം (പ്രസിഡൻ്റ്), പി.ശകുന്തള ( വൈസ് പ്രസിഡൻ്റ്), പി.പാർവ്വതി ( സെക്രട്ടറി), കെ. പ്രീയ ( ജോയിൻ്റ് സെക്രട്ടറി)
രജനി സത്യൻ ( ട്രഷറർ) എന്നിവരെയും പൊതുയോഗം ഐക്യകണേംന തെരഞ്ഞെടുത്തു.