ഇമേജ് അധികൃതരുടെ വാദം പൊളിയുന്നു. വൃത്തിയാക്കാത്ത ആശുപത്രി മാലിന്യങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നു

മലമ്പുഴ:ഉപയോഗിച്ച ആശുപത്രി മാലിന്യങ്ങൾ സംസ്കരണത്തിന് ശേഷമാണ് കയറ്റി വിടുന്നതെന്ന ഇമേജ് അധികൃതരുടെ വാദം പൊളിയുന്നു, ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രമായ മലമ്പുഴ ഇമേജിൽ നിന്ന് കയറ്റി അയച്ചത് ശുചീകരിക്കാത്ത ആശുപത്രി മാലിന്യങ്ങൾ . മലമ്പുഴയിലെ ഇമേജ് പ്രവർത്തിക്കുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ . ഇമേജിൽ നിന്നും തമിഴ്നാട്ടിലേക്ക് കയറ്റി അയച്ച മാലിന്യങൾ റോഡിലേക്ക് വീണതോടെയാണ് ഇമേജ് അധികൃതരുടെ അവകാശ വാദങ്ങൾ പൊളളയാണെന്ന് ജനം തിരിച്ചറിഞ്ഞത്. ആശുപത്രിയിലെ മാലിന്യങൾ അണുവിമുക്തമാക്കാതെയും മാലിന്യം നീക്കം ചെയ്യാതെയുമാണ് അധികൃതർ കയറ്റി അയച്ചത്. ഉപയോഗിച്ച സിറിഞ്ചും രക്ത കറയുള്ള കുപ്പികളും മറ്റ് ഉപകരണവുമാണ് തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചത്. ലോറിയിലെ കയർ ഇളകിയതോടെയാണ് മാലിന്യങൾ റോഡിലേക്ക് വീണത്. മലമ്പുഴ ടൗണിനോട് ചേർന്ന സ്ഥലത്താണ് ലോറിയിൽ നിന്നും മാലിന്യം റോഡിലേക്ക് വീണത്. കേരളത്തിലെ ആശുപത്രി മാലിന്യങൾ സംസ്കരിക്കുന്നതിനുള്ള ഏക സംവിധാനമാണ് മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഇമേജ് , കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ നിന്നായി ടൺ കണക്കിന് മാലിന്യമാണ് ഇമേജിലെത്തുന്നത്. ഇമേജിന്റെ പ്രവർത്തനം പരിസരവാസികൾക്കും മലമ്പുഴ ഡാം ഉൾപ്പെടെയുള്ള ജല സ്രോതസ്സുകൾക്കും വിനാശം വിതക്കുന്നുണ്ട്. ആശുപത്രി മാലിന്യങ്ങൾ വേർതിരിച്ചുംസംസ്കരിച്ചും വിവിധ ഇടങ്ങളിലേക്ക് കയറ്റി അയക്കേണ്ട ഇമേജ് ആശുപത്രി മാലിന്യങൾ അതേപടി അയക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇമേജിന്റെ പ്രവർത്തനം മലമ്പുഴയിൽ നിന്നും മാറ്റണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്