കേരളപ്പിറവി ദിനത്തിൽ ഭൂപടം തീർത്ത് പാറൽ സ്കൂൾ

പെരിന്തൽമണ്ണ: കേരളപ്പിറവി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ കേരളത്തിന്റെ ഭൂപടം തീർത്ത് പാറൽ വീട്ടിക്കാട് എ.എം.എൽ.പി.സ്കൂൾ ശ്രദ്ധേയമായി കേരളപ്പിറവി ദിനം ആഘോഷിച്ചു.സ്കൂളിലെ കുട്ടികളെ അണിനിരത്തി മനോഹരമായി തീർത്ത കേരള ഭൂപട മാതൃക ആകർഷകവും വേറിട്ട അനുഭവവുമായി .തനതായ കേരള വസ്ത്രമണിഞ്ഞ് കുട്ടികളുടെ റാമ്പ് വാക്കും കലാപരിപാടികളും നവ്യാനുഭവമായി.

സ്കൂൾ പരിസരത്ത് ലഹരി വിരുദ്ധ റാലിയും പാറൽ ടൗണിൽ കുട്ടിച്ചങ്ങലയും തീർത്തു. പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ.റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഹുസൈൻ പാറൽ അധ്യക്ഷത വഹിച്ചു.വി.പി. ദീപ,കെ.പി റഷീദ,വി.കെ സനിയ,കെ.കെ അബ്ദുൽ ലതീഫ്,വി.പി ഷബ്ന,പി.ശമീമ, വി.ശബീബ, കെ. നിഹാല,പി.കെ അദ്നാൻ,ടി.കെ. അൻവർ എന്നിവർ പ്രസംഗിച്ചു.