കപ്പൂർ പഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ തീരുമാനമായി

പട്ടാമ്പി: തൃത്താല നിയോജക മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ജനജാഗ്രത സമിതി കൂടി തീരുമാനിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന യോഗത്തിൽ വിവിധ വാർഡ് ജനപ്രതിനിധികർ എഡി സി അംഗങ്ങൾ, പാടശേഖര സമിതി സെക്രട്ടറി, പ്രസിഡൻ്റുമാർ, കൃഷി ഓഫീസർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, പോലീസ്, പഞ്ചായത്ത് സെക്രട്ടറി, വെറ്റിനറി ഡോക്ട്ർ തുടങ്ങിയവർ പങ്കെടുത്തു. ലൈസൻസ് ലഭിച്ച ആളുകളെ പന്നികളെ ഇല്ലായ്മ ചെയ്ത് പാടശേഖര സമിതി മേൽ നോട്ടത്തിൽ ചട്ടങ്ങൾ പാലിച്ച് സംസ്കാരം നടത്താൻ തെരെഞ്ഞെടുത്ത ഷൂട്ടർമാരെ ചുമതലപ്പെടുത്തി.