അംഗണവാടികളിൽ പ്രവേശനോത്സവം:

പാലക്കാട് നഗരസഭ 32ാം വാർഡിലെ ഭാരത് നഗർ, പുതുപ്പള്ളിത്തെരുവ്, തോട്ടുങ്കൽ എന്നീ അംഗണവാടികളിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.

വളർന്നു വരുന്ന തലമുറയിൽ ധാർമ്മിക സദാചാര മൂല്യങ്ങൾ ബോധപൂർവ്വം വളർത്തി കൊണ്ടുവരാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മാതാപിതാക്കൾ മക്കളുടെ റോൾ മോഡലുകളാവണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പ്രഥമ പാഠശാല മാതാവാണെന്നും നല്ല കുടുംബാന്തരീക്ഷത്തിൽ മാത്രമേ കുട്ടികൾ സദ്ഗുണമാർജ്ജിക്കുകയയുള്ളുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

വാർഡ് സമിതി കൺവീനർ എം.റിയാസ്, സീത ടീച്ചർ,ആരിഫ ടീച്ചർ, സവിത ടീച്ചർ, ആശാവർക്കർ സൈറാബാനു, കുടുംബശ്രീ വൈസ് പ്രസിഡണ്ട് മനോൻ മണി എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് കുരുന്നുകളുടെ വിളംബര ജാഥ, കലാപരിപാടികൾ, മധുരവിതരണം എന്നിവ നടന്നു. കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.