വിദ്യാർത്ഥികളുടെ യാത്ര നിരക്കു വർധിപ്പിക്കാതെ ബസ്സുകൾ നിലനിൽക്കില്ല

പാലക്കാട് :ജില്ല ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർഷിക ജനറൽബോഡി യോഗം ബസ് ഭവനിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ല പ്രസിഡൻറ് എ.എസ് ബേബി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ആർ.മണികണ്ഠൻ വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ യാത നിരക്ക് വർദ്ധിപ്പിക്കണം, 140 കി.മി. അധികം സർവ്വീസ് നടത്തുന്ന ബസ്സുകളുടെ പെർമിറ്റുകൾ അതേ പടി പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമരപരിപാടികൾ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡൻറ് സി.ഗംഗാധരൻ നന്ദി പറഞ്ഞു.