പാലക്കാട് ഫിലിം ക്ലബ്ബും, മെഹ്ഫിൽ പാലക്കാടും സംയുക്തമായി ‘സർഗ സംഗീത സന്ധ്യ’ പരിപാടി സംഘടിപ്പിച്ചു.

കെ പി എം റീജൻസിയിൽ വെച്ച് നടന്ന പരിപാടി ജില്ലാ കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫിലിം ക്ലബ്ബ് ജില്ലാ പ്രസിഡന്റ് രാജീവ് മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ മുഖ്യാതിഥികളായി. മണ്ണൂർ രാജകുമാരനുണ്ണി,…

സൗഹൃദവേദി ലഹരിക്കെതിരെ ബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കും

പാലക്കാട് : സൗഹൃദവേദിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ നിർവ്വാഹക സമിതിയോഗം തീരുമാനിച്ചു. പോലീസ് വകുപ്പിന്റെ യോദ്ധാവ്, എക്സൈസ് വകുപ്പിന്റെ വിമുക്തി, ബിശ്വാസ്, നെഹ്റു യുവകേന്ദ്ര, സ്റ്റുഡന്റ്സ് പോലീസ്, അഹല്യ,സമഗ്ര, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സംവിധാനങ്ങളുമായി സഹകരിച്ചാണ്…

ചിറക്കൽ പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു.

മണ്ണാർക്കാട്: ചിറക്കൽ പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു.സ്കൂട്ടറിൻ്റെ പകുതി ഭാഗവും കാറിനടിയിലായി. അപകടം നടന്നയുടൻ നാട്ടുക്കാർ ചേർന്ന്‌ ആശുപത്രിയിലെത്തിച്ചു.കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.

സമൂഹമാധ്യമത്തില്‍ പരസ്യം കണ്ട് സ്‌കൂട്ടര്‍ വാങ്ങാന്‍ ശ്രമിച്ചു 21,000 രൂപ നഷ്ടമായി

നെന്മാറ: സമൂഹമാധ്യമത്തില്‍ സ്‌കൂട്ടര്‍ കൊടുക്കാനുണ്ടെന്ന പരസ്യത്തില്‍ വാങ്ങാനുള്ള ശ്രമത്തില്‍ നെന്മാറയിലെ വ്യാപാരിയ്ക്ക് 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്.ഫേസ് ബുക്കില്‍ സ്‌കൂട്ടറിന്റെ ചിത്രസഹിതം വില്‍പ്പനയ്ക്ക് എന്ന കണ്ട് അതില്‍ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. പട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തി…

മഞ്ഞ, ചുവപ്പ്, റേഷൻ കാർഡ് അംഗങ്ങൾക്കുള്ള സൗജന്യ അരി വിതരണം തടസ്സപ്പെടുന്നു

നെന്മാറ : പി. എം. ജി. കെ. വൈ. സ്കീം പ്രകാരം റേഷൻ കടകൾ മുഖേന റേഷൻ കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം എ.എ. വൈ. വിഭാഗം മഞ്ഞ റേഷൻ കാർഡുകാർക്കും പി…

സമരം താൽക്കാലികമായി നിർത്തിവെച്ചു

പാലക്കാട്:മുൻസിപ്പൽ ബസ്റ്റാഡിനായി ഭാരതിയ നാഷണൽ ജനതാദൾ നടത്തിവന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. മണ്ണ് പരിശോധനയും സി പി ആർ നടപടികളും നഗരസഭ പൂർത്തീകരിച്ചതിനെ തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. തുടർനടപടികൾ സ്വീകരികേണ്ട ജില്ല പഞ്ചായത്ത് അനങ്ങാപ്പാറ നയം…

ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പട്ടാമ്പി: പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു.തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് അംഗവും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ കെ.അബ്ബാസ് സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ എസ്. ജൂഡ് ലൂയിസിന് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്…

എസ് ഡി പി ഐ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

പാലക്കാട് : വളർന്നു വരുന്ന തലമുറയെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ” ലഹരിക്കെതിരെ കൈകോർക്കാം ” എന്ന സന്ദേശവുമായി എസ് ഡി പി ഐ  സംസ്ഥാനമൊട്ടുക്കും  നടത്തുന്ന പരിപാടിയുടെ ഭാഗമായി പാലക്കാട് മണ്ഡലം കമ്മിറ്റി   ലഹരി വിരുദ്ദ സദസ്സ് സംഘടിപ്പിച്ചു…

ലോഗോ പ്രകാശനം ചെയ്തു

വരോട് കെ പി എസ് എം എം വി എച്ച് എസ് സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉപജില്ലാ കലോത്സവത്തിന്റെ രക്ഷാധികാരിയും , സ്കൂൾ മാനേജരുമായ ഡോ.കെ രവികുമാർ പ്രോഗ്രാം കമ്മിറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ ടി…

ജില്ലാ ഹോസ്പിറ്റലിലെ രോഗികൾക്കുള്ള സൗജന്യ ഭക്ഷണ വിതരണം പുനരാരംഭിച്ചു

പാലക്കാട്: ജില്ലാ ഹോസ്പിറ്റലിലെ രോഗികൾക്കുള്ള സൗജന്യ ഭക്ഷണവിതരണം പുനരാരംഭിച്ചു. ഭക്ഷണ വിതരണം പാലക്കാട് നഗരസഭാംഗവും സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡണ്ടുമായ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. സഹജീവികളെ ചേർത്തുപിടിക്കാൻ ചെറുപ്പക്കാർ മുന്നോട്ടു വരണമെന്നും വിശപ്പടക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണെന്നും നഷ്ടപ്പെട്ടു പോകുന്ന മനുഷ്യത്വം…