യുവക്ഷേത്ര കോളേജിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ രസ: തിയറി അൻ്റ് പ്രാക്സീസ്എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനൽ അദ്ധ്യക്ഷനായിരുന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് അസി.പ്രൊഫ. ഡോ. ശാലിനി വി.ജി ശിൽപശാലയിൽ ക്ലാസ്സെടുത്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി. പമീല ജോൺസൻ ആശംസകളർപ്പിച്ചു. ഇംഗ്ലീഷ് അസി.പ്രൊഫ.ശ്രീമതി. അഞ്ചു. എം.എസ് സ്വാഗതവും വിദ്യാർത്ഥിനി അനിറ്റ വർഗ്ഗീസ് നന്ദിയും പറഞ്ഞു.