അനുശോചിച്ചു

പാലക്കാട് മുനിസിപ്പാലിറ്റിയുടെ അംഗീകൃത ഡോഗ് ക്യാച്ചർ ആയിരുന്ന സുന്ദരന്റെ നിര്യാണത്തിൽ പാലക്കാട് മുന്നോട്ട് യോഗം അനുശോ ചിച്ചു. പാലക്കാട് നഗര സഭയിലെയും സമീപ പഞ്ചായത്ത്‌കളിലെയും ജനങ്ങളെ തെരുവ് നായ ശല്യത്തിൽ നിന്ന് വർ ഷങ്ങളോളം സംരക്ഷിച്ചത് സുന്ദരന്റെ ശ്രമഫലമായായിരുന്നു.
2004ലും,2005ലും പാലക്കാട് മുന്നോട്ട് സംഘടന പാലക്കാട് മുനിസിപ്പാലിറ്റിയിൽ നടപ്പാക്കിയ “തെരുവ് നായ മുക്ത പാലക്കാട് “പദ്ധതിയിലും സുന്ദരൻ സജീവമായി പങ്കെടുത്തിരുന്നു. യോഗത്തിൽ ഡോ. അനുവറുദ്ധീൻ അധ്യക്ഷത വഹിച്ചു. എ. എച്.. അബ്ദുൽ ജലീൽ, എം. ഉണ്ണികൃഷ്ണൻ, പരമേശ്വരൻ മംഗലത്, എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.