നിഷ്കാസനം

എന്തോ സംഭവിക്കാൻ പോവുന്നു എന്ന് ചുറ്റുപാടുകൾ എന്നെ ബേദ്ധ്യപ്പെടുത്തുന്നു.വലിച്ചു മുറുക്കിയ ഒരു കമ്പി കണക്കേ.പെയ്യാൻ വിതുമ്മി നിൽക്കുന്ന കർമേഘം നിറഞ്ഞ ആകാശം പോലെ, ഒരപകടം വന്നു ഭവിക്കാൻ പോവുന്നു എന്ന് എന്റെ അന്തക്കരണം .ഓരോരുത്തരുടെയും മുഖഭാവങ്ങളിൽ നിന്നും എനിക്കു വായിക്കാൻ കഴിഞ്ഞതുമാണ്. പണ്ടൊക്കെ യുദ്ധ നീതി എന്നൊന്ന് ഉണ്ടായിരുന്നു, തന്നിൽ ചെറിയവരോടും സ്ത്രീകളോടും നിരായുധനോടോ യുദ്ധം അരുത് ‘ എന്നാണ് നിയമം എന്നാൽ ഇന്നങ്ങിനെയൊന്നില്ല. നീതിയില്ലെന്നു സാരം. എന്നാലും ഇങ്ങനെയൊക്കെ വന്നു ഭവിക്കാൻ എന്താണു കാരണം.
അക്രമങ്ങൾ ഒന്നിനും പരിഹാരമാവില്ല എന്ന് പലതവണ പറഞ്ഞതാണ് ആരും ഒന്നും ചെവിക്കൊണ്ടില്ല.അതിന്റെ ഫലമെന്തായാലും ലഭിക്കും എന്നു തീർച്ച. പക്ഷേ നിരപരാധികളായ ഒരു പാട് പേർക്കാണ് അതിന്റെ തിക്താനുഭവം ലഭിക്കുന്നത്. എന്തായാലും ആ ദുരന്തം അടുത്തെത്തിയിരിക്കുന്നു. എന്തൊക്കെ സംഭവിക്കും എന്നുള്ളതിന് ഒരു രൂപവും ഇല്ല.നേതൃത്വം നൽകിയവരും അക്രമികളും രക്ഷപ്പെട്ടേക്കാം ബാക്കിയായ നിരപരാധികളായവരുടെ ഉൻമൂലനാശമാവാം ഫലം.
മാറി നിന്നു ചിന്തിക്കുമ്പോൾ ഇതൊക്കെ അനിവാരമല്ലേ എന്നും തോന്നുന്നു. എന്തായാലും അടിച്ചമർത്തൽ തുടങ്ങി കഴിഞ്ഞു അനിഷ്ടകരമായ വാർത്തകളാണ് പല ദിക്കിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇനിയും എന്തൊക്കെ വാർത്തകളായിരിക്കും കേൾക്കേണ്ടി വരിക.അതിദാരുണമായ അന്ത്യമായിരിക്കുമോ ഫലം സംരക്ഷണത്തിനൊരുങ്ങിയവർ പല വാദങ്ങൾ നിരത്തുന്നുണ്ടെങ്കിലും അതെല്ലാം വിലപ്പോവാത്തതായിരിക്കുന്നു. ഇനി അനിവാര്യമായ വിധിയെ നേരിടുക തന്നെ.
ഗോത്രസംസ്കൃതിയിലേക്കു തിരിച്ചു പോയതല്ലെ, അതിനു പ്രേരിപ്പിച്ചവരല്ലേ
ഇത്തരം പ്രതിസന്ധിയിലകപ്പെട്ടത്.
എന്നും ഞങ്ങൾ നിങ്ങളുടെ വിശ്വസ്ഥരായിരുന്നല്ലോ? ഒരുപാടു കാലം നിങ്ങളുടെ കാവൽക്കാരായും
ഞങ്ങൾ ഉത്തരവാദിത്വം നിറവേറ്റിയില്ലേ? പിന്നെ എപ്പോഴാണ് എല്ലാം തകിടം മറഞ്ഞത്.
നമ്മുടെ കടമയും കർത്തവ്യവും മറന്നു
പോകരുതെന്നും നമ്മുടെ യജമാൻമാരേയോ മറ്റുള്ളവരേയോ യാതൊരു കാരണവശാലും
ഒരു തരത്തിലുള്ള പ്രകോപനം
ഉണ്ടായാൽ പോലും ആക്രമിക്കരുതെന്ന് മുന്നറിയിപ്പു നൽകിയതുമാണ് .എന്നിട്ടും…. നിരാലംബരേയും നിസ്സഹായരേയും
ആക്രമിച്ചു കൊലപ്പെടുത്തിയതെന്തിനാണ്.ഇപ്പോൾ നരഭോജി എന്ന ഗണത്തിലാണ് ചേർക്കപ്പെട്ടത്.ഇനി അവർ വെറുതെ ഇരിക്കുമോ, ഒരാൾക്കു പകരം ആയിരങ്ങളെയായിരിക്കും അവർ നിഷ്ക്കരുണം കൊന്നു വീഴ്ത്തുന്നത്
ചരിത്രത്തിൽ പോലും കുറിക്കപ്പെടാത്ത കണക്കുകളായി
അത് അവശേഷിക്കും,മനുഷ്യരോട് ആദ്യമടുത്ത അവരോട് ഒട്ടിനിന്നവരായ പട്ടികൾ അങ്ങിനെ നന്ദികെട്ട നായയായി ചരിത്രത്തിൽ ഇട പിടിക്കും
രമേശ് മങ്കര
9497166349