സ്കൂൾ കലോത്സവം

വരോട് കെ.പി എസ് മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മാസ്റ്റർ വസിഷ്ട്(മിന്നൽ മുരളി ഫെയിം) മുഖ്യാതിഥിയായി. പി.ടി എ വൈസ് പ്രസിഡൻ്റ് ഉസ്മാൻ കരണം കോട് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇൻചാർജ് ദിവ്യ ടി.എസ് സ്വാഗതം പറഞ്ഞു വി.എച്ച് എസ് സി പ്രിൻസിപ്പൽ സി രാജേഷ് കുമാർ, പ്രധാനധ്യാപിക ബിന്ദു പി.ആർ എന്നിവർ സംസാരിച്ചു