പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട

പെരിന്തൽമണ്ണ: രേഖകളില്ലാതെ കൈവശം വെച്ച 3550000 രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍.മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്ഐ. രാജശേഖരനും എന്നിവരും സംഘവും KSRTC പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ ആണ് 3350000 രൂപ കണ്ടെത്തിയത് , KSRTC പരിസരത്ത് ഷോൾഡർ ബാഗിൽ 500 ൻ്റെയും 2000 തിൻ്റെയും കെട്ടുകളയാണ് ഉണ്ടായിരുന്നത്. കോതമംഗലം സ്വദേശി ചക്കാപിള്ളി വീട്ടിൽ കുര്യാക്കോസ് മകൻ എബി കുര്യാക്കോസ് കൈവശത്ത് നിന്നാണ് കുഴൽപ്പണം കണ്ടെത്തിയത് . 3550000 രൂപയും പോലീസ് ബന്തവസ്സിൽ എടുത്തു. പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കി.