ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

മലമ്പുഴ:കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസസ് അസോസിയേഷൻ 25 വാർഷികം ആഘോഷിച്ചു. മാട്ടുമന്തയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന വാഹനജാഥ നടന്നു. മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷിക ആഘോഷച്ചടങ്ങുകൾ മലമ്പുഴ എംഎൽഎ കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു സമൂഹത്തിന്റെ എല്ലാ മേഖലകളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നില്ല എന്നും എംഎൽഎ പറഞ്ഞു അംഗങ്ങളുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരെ എംഎൽഎ എൻഡോവ്മെൻറ് നൽകി ആദരിച്ചു മുതിർന്ന നേതാക്കന്മാരെയും ആദരിച്ചു ആഘോഷ പരിപാടികൾക്ക് ജില്ലാ സെക്രട്ടറി ബിജു ചാർലി സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട് പി കുട്ടൻ അധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ കെ കെ രാജേഷ്, തരിയകുട്ടി എന്നിവർക്ക് സ്വീകരണം നൽകി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളും പ്രഖ്യാപിച്ചു മലമ്പുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത , സി ഡബ്ല്യു എസ് എ നേതാക്കളായ കെ കെ രാജേഷ് കുമാർ അഭിലാഷ് ചെമ്പത്ത്, ഭാസ്കരൻ , രാജു . കാജാ മൊയ്തീൻ, വിജു, പ്രകാശൻ , ആറുചാമി, രാജൻ . ഹരികുമാർ , രാജാമണി സംസാരിച്ചു