ഒട്ടൻഛത്രം പദ്ധതി: മുഖ്യമന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തിൽ  കെ.കൃഷ്ണണൻകുട്ടി മാപ്പ് പറയണം  ; സുമേഷ് അച്യുതൻ 

ചിറ്റൂർ: ഒട്ടൻഛത്രം പദ്ധതി കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന  മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും നിയമസഭയിലെ  മറുപടിയുടെ പശ്ചാത്തലത്തിൽ  കെ.കൃഷ്ണണൻകുട്ടി മാപ്പ് പറയണമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ്  സുമേഷ് അച്യുതൻ . പറമ്പിക്കുളം- ആളിയാർ പദ്ധതിയുടെ അധികമായി ലഭിക്കുന്ന പ്രളയജലമാണ് ഒട്ടൻഛത്രം  പദ്ധതിക്കായ് കൊണ്ടു പോകുന്നത് എന്നു പറഞ്ഞ്.

ചിറ്റൂരിന്റെ  നിയമസഭ പ്രതിനിധിയും  വൈദ്യുതി മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ നിലപാട് തമിഴ്നാടിന് പദ്ധതിയുമായി മുന്നോട്ടു പോകാനുളള ഊർജമായിരുന്നു. കെ.കൃഷ്ണൻകുട്ടി ഇനിയെങ്കിലും തമിഴ്നാട് അനുകൂല നിലപാട് മാറ്റണം. കേരളത്തെ മരുഭൂമിയാക്കുന്ന പദ്ധതിയാണ് തമിഴ്നാടിന്റെ ഒട്ടൻഛത്രം പദ്ധതി എന്ന അറിവുണ്ടായിട്ടും സംസ്ഥാന സർക്കാർ പദ്ധതി നിർത്തി വെക്കാൻ  ഗൗരവത്തിലുള്ള ഇടപെടൽ നടത്തിയില്ല. മുഖ്യമന്ത്രിതല ചർച്ച നടത്താനോ സുപ്രീം കോടതിയെ സമീപിക്കാനോ മുതിരാത്തത് കുറ്റകരമായ അനാസ്ഥയാണ് ന്ന് സുമേഷ് അച്ചുതൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച കോവളത്ത് നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് ഒട്ടൻ ഛത്രം പദ്ധതി  നിർത്തിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടാത്തത് അപലപനീയമാണ്.ഇനിയെങ്കിലും സംസ്ഥാന സർക്കാർ  ഉണർന്ന് പ്രവർത്തിച്ച് ഒട്ടൻ  ഛത്രം പദ്ധതി നിർത്തിവെക്കാൻ ഇടപെടൽ നടത്തണമെന്നും സുമേഷ് അച്യുതൻ , ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ എസ്‌ തണികാചലം , കെ സി പ്രീത് കർഷക കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.