അനധീകൃത ഹംബ്‌ അപകടം വരുത്തുന്നതായി പരാതി. രാത്രിയിൽ തന്നെ നാട്ടുകാർ പ്രതിഷേധിച്ചു.

മലമ്പുഴ:അനധികൃത ഹംബ് നിർമ്മാണം അപകടം വരുത്തുന്നതിൽ പ്രതിഷേധിച്ച് റസിഡൻസ് അസോസിയേഷൻകാരും നാട്ടുകാരും രാത്രിയിൽ തന്നെ പ്രതിഷേധവുമായി എത്തി. മലമ്പുഴ ഐടിഐക്ക് മുമ്പിൽ ഏറെ കാലമായി കുണ്ടും കുഴിയും നിറഞ്ഞ റോഡ് പാച്ച് വർക്ക് ചെയ്തപ്പോൾ പരിസരത്ത് വാട്ടർ അതോറിറ്റി ഫിൽറ്റർ പ്ലാന്റിൽ നിന്നും ഒഴുകിവരുന്ന വെള്ളം പാച്ച് വർക്ക് ചെയ്ത റോഡിലേക്ക് വരാതിരിക്കാൻ തടസ്സമായി സ്ഥാപിച്ച ഹംമ്പാണ് വിനയായി അപകടം വിതയ്ക്കുന്നത്. വനിത ഐടിയുടെ പരിസരത്തു നിന്നും കോൺവെൻറ് റോഡിലേക്ക് തിരിയുന്നിടത്താണ് ഈ അപകടകരമായ ഹംബ് സ്ഥാപിച്ചിരിക്കുന്നത്. മഴപെയ്തു വെള്ളം നിറഞ്ഞതോടെ ചെളിയായി മാറി ഇരുചക്രവാഹന യാത്രക്കാരി വിഴുകയും ചെയ്തതോടെ യാണ് മലമ്പുഴ റസിഡൻസ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടെ നാട്ടുകാർ രാത്രിയിൽ പ്രതിഷേധവുമായി  കോൺവെൻറ് റോഡിൽ രാത്രി യിൽ തന്നെ എത്തിയത്. സംഭവം അറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പള്ളി വിവരം ആരാഞ്ഞു .ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പിഡബ്ല്യുഡി വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി ,കോൺവെൻറ്, ആശ്രമം, അമ്പലം ,ലക്ഷംവീട് കോളനി, ധ്യാനകേന്ദ്രം എന്നിവയിലേക്ക് പോകുന്ന റോഡ് ആണ് ഇപ്പോൾ ഹംബ് സ്ഥാപിച്ച് അപകടം വരുത്തി വച്ചിരിക്കുന്നതെന്നു് നാട്ടുകാർ ആരോപിച്ചു .എത്രയും വേഗം ശരിയാക്കണം എന്ന ആവശ്യം ശക്തമായി രിക്കുകയാണ്