ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മെറിറ്റ് ഈവനിംഗ് 2022

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മെറിറ്റ് ഈവനിംഗ് 2022 സംഘടിപ്പിച്ചു. ഒറ്റപ്പാലം സംഗമം ഓഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് ഈവനിംഗ് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എം.എൽ.എ.അഡ്വ.കെ.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ലെക്കിടി കുഞ്ചൻ സ്മാരക ചെയർമാൻ സി.പി.ചിത്രഭാനു,…

ഓറിയന്റേഷൻ ക്ലാസ്സ് നടത്തി

നെന്മാറ : പി എസ് എസ് പി യുടെ നേതൃത്വത്തിൽ വീട്ടമ്മമാർക്കായുള്ള ബാഗ് നിർമ്മാണം, തുന്നൽ പരിശീലനത്തിന്റെയും മുന്നോടിയായുള്ള ഓറിയന്റേഷൻ ക്ലാസ് നെന്മാറ ക്രിസ്തുരാജ് ദേവാലയ വികാരി ഫാദർ റെജി പെരുംമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. നെന്മാറ ക്രിസ്തുരാജ് ദേവാലയ ഹാളിൽ നടന്ന…

തോരാമഴ തീരാ ദുരിതം

* ജോജി തോമസ് — നെന്മാറ : മഴ ശക്തമായതിനെ തുടർന്ന് പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നു108.204 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 105.25 മീറ്റർ ആയി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുഴയിലേക്ക് വെള്ളം തുറക്കുന്ന ഷട്ടറുകളുടെ അളവ് 33 സെന്റീമീറ്ററിൽ നിന്ന്…

തെരുവുനായ്‌ക്കൾക്ക്‌ വാക്‌സിൻ നൽകാൻ നടപടി ആരംഭിച്ചു

അഞ്ചുമൂർത്തി മംഗലം: അഞ്ചുമൂർത്തിമംഗലത്ത് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും നടപടിതുടങ്ങി. രക്കംകുളം, തെക്കേത്തറ, വലിയകുളം. എന്നിവിടങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി പശുക്കളും ആടുകളും ചത്തതിനെത്തുടർന്നാണ് നടപടി. വടക്കഞ്ചേരി സീനിയർ വെറ്ററിനറി സർജൻ പി. ശ്രീദേവി, വടക്കഞ്ചേരി പഞ്ചായത്ത്…

രക്‌തദാന ക്യാമ്പ് നടത്തി

പാലക്കാട്:    ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ പാലക്കാട്‌ സൗത്ത് മേഖലയുടെ നേതൃത്ത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലാ ഹോസ്പിറ്റലിലാണ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്.  ഫോട്ടോ: അമ്പത്തി ഒമ്പതാം തവണ രക്തം ദാനം ചെയ്യുന്ന    ജീസ് ചുങ്കത്ത്… 

മലമ്പുഴ ഡാം ഇന്ന് തുറന്നില്ല

പാലക്കാട്: ഇന്ന് രാവിലെ ഒമ്പതുമണിക്ക് മലമ്പുഴ ഡാം തുറക്കുമെന്ന് കരുതി എത്തിയവർ നിരാശരായി മടങ്ങി. പ്രതീക്ഷിച്ച പോലെ മഴയില്ലാത്തതിനാൽ ഡാം തുറക്കുന്നത് താൽക്കാലീകമായി വേണ്ടെന്ന് വെച്ചിരിക്കയാണെന്ന് അധികൃതർ അറിയിച്ചു.മഴ പെയ്ത് വെള്ളം കൂടുന്നതിനനുസരിച്ചായിരിക്കും ഡാം തുറക്കുന്ന കാര്യം തീരുമാനിക്കുക.

പോലീസ് സംരക്ഷണത്തിൽ ബാങ്ക് പ്രവർത്തിച്ചത് കഴിച്ച  ചോറിനുള്ള നന്ദി ; സുമേഷ് അച്യുതൻ 

ചിറ്റൂർ: ഹർത്താൽ ദിനത്തിൽ പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പോലീസ് സംരക്ഷണത്തിൽ  പ്രവർത്തിച്ചത് കഴിച്ച ചോറിന് നന്ദികാട്ടലായിരുന്നുവെന്ന്  ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. പെരുമാട്ടി ബാങ്കിൻ്റെ ഹെഡ് ഓഫീസിലും ബ്രാഞ്ച്ലും പോലീസിനെ നിർത്തി പ്രവർത്തനം നടത്തി. കോൺഗ്രസിൻ്റെ ഹർത്താലിനോട് അതിശക്തമായി …

ഒട്ടൻഛത്രം പദ്ധതിക്കെതിരെ  ഹർത്താൽ പൂർണം

ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ  ഹർത്താൽ പൂർണം.  ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ  നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലും രാവിലെ ആറു…

സദ്ദാം ഹുസൈൻ്റെ ഓർമ്മകളെ താലോലിച്ച് കൽപ്പാത്തിക്കാരൻ ശിവശങ്കരൻ നായർ

—– ജോസ് ചാലയ്ക്കൽ – – – – – . പാലക്കാട്: ലോകത്തെ കിടുകിടെ വിറപ്പിച്ച ഇറാക്ക് ഭരണാധികാരി സദാം ഹുസൈന്റെ ഓർമ്മകളുമായി പാലക്കാട് കൽപ്പാത്തിയിലെ മുത്തുപട്ടണത്തിൽ 85 കാരനായ ശിവശങ്കരൻനായർ .സദാം ഹുസൈൻ ക്രൂരനായ ഒരു ഭരണാധികാരിയാണ് എന്നാണ്…

കോൺഗ്രസ്സ് കൗൺസിലറെ കോൺഗ്രസ്സുകാർ മർദ്ദിച്ചു

മൂവാറ്റുപുഴ > മൂവാറ്റുപുഴ നഗരസഭയിൽ ബിജെപിക്കെതിരെ അവിശ്വാസത്തിന്‌ നോട്ടീസ് നൽകിയ കോൺഗ്രസ് കൗൺസിലറെ മറ്റ്‌ കോൺഗ്രസ്‌ കൗൺസിലർമാർ ചേർന്ന്‌ മർദിച്ചു. മുഖത്ത് പരിക്കേറ്റ കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിൽ വ്യാഴം പകൽ ഒന്നോടെയാണ് സംഭവം.യുഡിഎഫ് ഭരിക്കുന്ന…