സദ്ദാം ഹുസൈൻ്റെ ഓർമ്മകളെ താലോലിച്ച് കൽപ്പാത്തിക്കാരൻ ശിവശങ്കരൻ നായർ

—– ജോസ് ചാലയ്ക്കൽ – – – – – .

പാലക്കാട്: ലോകത്തെ കിടുകിടെ വിറപ്പിച്ച ഇറാക്ക് ഭരണാധികാരി സദാം ഹുസൈന്റെ ഓർമ്മകളുമായി പാലക്കാട് കൽപ്പാത്തിയിലെ മുത്തുപട്ടണത്തിൽ 85 കാരനായ ശിവശങ്കരൻനായർ .സദാം ഹുസൈൻ ക്രൂരനായ ഒരു ഭരണാധികാരിയാണ് എന്നാണ് പലരും കരുതിയിരിക്കുന്നത് എന്നാൽ അദ്ദേഹം വളരെ സ്നേഹമുള്ളവനും നല്ലവനും ആണെന്ന് ശിവശങ്കരൻനായർ പറയുന്നു .സായാഹ്നം ദിനപത്രത്തിന്റെ മുഖ്യ പത്രാധിപർ അസീസ് മാഷ് നൽകിയ അഭിമുഖത്തിലാണ് ശിവസങ്കരൻനായർ ഇക്കാര്യം തുറന്നടിച്ചത് .സദാം ഹുസൈൻ്റെ സൈനിക കാൻറീനിലെ പാചകക്കാരനായിരുന്നു ശിവശങ്കരൻനായർ .ഇന്ത്യക്കാരോട് വളരെ സ്നേഹമായിരുന്നു എന്ന് ശിവശങ്കരൻനായർ ഓർമിക്കുന്നു .യുദ്ധം തുടങ്ങിയപ്പോൾ ശിവശങ്കരൻനായർ നാട്ടിലേക്ക് മടങ്ങി .ഇവിടെ വന്നതിനുശേഷവും ശിവശങ്കരൻനായർ സദാം ഹുസൈന്റെ ആരാധകനായിരുന്നു. സദാം ഹുസൈന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസ കാർഡുകൾ അയക്കുകയും ശിവശങ്കരൻ നായർക്ക് സദാം ഹുസൈൻ ആശംസകൾ അയക്കുന്നതും പതിവായിരുന്നു .ശിവശങ്കരൻ നായർ ഒരു ചെറിയ കട തുടങ്ങിയത് സദാം ഹുസൈന്റെ പേരിലായിരുന്നു .അദ്ദേഹത്തിൻ്റെ വീട്ടിലും വീടിൻറെ പൂമുഖത്തും സദാം ഹുസൈന്റെ പടം വെച്ച് മാലയിട്ട് പൂജിക്കുക പതിവാണ് .സദാം ഹുസൈന്റെ ജന്മദിനത്തിൽ കൽപ്പാത്തി അമ്പലത്തിൽ പൂജകൾ നടത്തുന്നതും ഇദ്ദേഹത്തിൻറെ ആയുരാരോഗ്യത്തിന് വേണ്ടിയായിരുന്നു .നാട്ടിൽ വന്നിട്ടും സദാം ഹുസൈനെ ആരാധിക്കുന്ന ശിവശങ്കരൻ നായരെ കുറിച്ച് പ്രമുഖ മാധ്യമങ്ങളിൽ വാർത്ത വന്നത് അറിഞ്ഞ സദ്ദാം ഹുസൈൻ അദ്ദേഹത്തിന് സദ്ദാം ഹുസൈന്റെ പടം പതിച്ച സ്വർണ്ണ വാച്ച് സമ്മാനമായി കൊടുത്തയച്ചു .സമ്മാനം വാങ്ങാൻ ഡൽഹിക്ക് പോവാനുള്ള ഇന്ത്യൻ മണിയായ 18,000 രൂപ സദാം ഹുസൈൻ ശിവശങ്കരൻ നായർ അയച്ചിരുന്നു .ശിവശങ്കരൻ നായർ ഇപ്പോൾ വീട്ടിൽ സ്വസ്ഥം ആണെങ്കിലും ചെറുപ്പത്തിൽ പിതാവിൽ നിന്നും പഠിച്ച ഉഴിച്ചിൽ ചികിത്സ നടത്തിവരുന്നു .സദ്ദാം ഹുസൈൻ്റെ ഒട്ടേറെ പടങ്ങളും അറബി പത്രങ്ങളിൽ വന്ന വാർത്തകളും മലയാളം പത്രങ്ങളിൽ വന്ന വാർത്തകളും ആയി ഒട്ടേറെ ശേഖരം ശിവശങ്കരന്റെ പക്കൽ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. താൻ മരിക്കുന്നതു വരെ സദ്ദാം ഹുസൈനെ മറക്കില്ലെന്നും ആരാധന തുടരുമെന്നും ശിവശങ്കരൻ നായർ പറഞ്ഞു.