മലമ്പുഴ ഡാം ഇന്ന് തുറന്നില്ല

പാലക്കാട്: ഇന്ന് രാവിലെ ഒമ്പതുമണിക്ക് മലമ്പുഴ ഡാം തുറക്കുമെന്ന് കരുതി എത്തിയവർ നിരാശരായി മടങ്ങി. പ്രതീക്ഷിച്ച പോലെ മഴയില്ലാത്തതിനാൽ ഡാം തുറക്കുന്നത് താൽക്കാലീകമായി വേണ്ടെന്ന് വെച്ചിരിക്കയാണെന്ന് അധികൃതർ അറിയിച്ചു.മഴ പെയ്ത് വെള്ളം കൂടുന്നതിനനുസരിച്ചായിരിക്കും ഡാം തുറക്കുന്ന കാര്യം തീരുമാനിക്കുക.