കലാശിബിരവും ചിത്രപ്രദർശനവും

പാലക്കാട്: 2022 ഓഗസ്റ്റ് 28 ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ഒ .വി. വിജയൻ ഹാളിൽ വച്ച് നടത്തുന്നു

കേരള ചിത്രകല പരിഷത്ത് പാലക്കാട് ഘടകം മാസംതോറും മുടങ്ങാതെ നടത്തുന്ന കലാശിബിരവും ചിത്രപ്രദർശനവും 2022 ഓഗസ്റ്റ് 28 ആം തീയതി ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ഒ .വി. വിജയൻ ഹാളിൽ വച്ച് നടത്തുന്നു.
ചിത്രകാരനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എൻ.ജി .ജ്വോൺസ്സൺ ഉദ്ഘാടനം നിർവഹിക്കുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രപ്രദർശനത്തിൽ 20 ചിത്രകാരന്മാർ പങ്കെടുക്കുന്നു.

പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ അവിനാഷ് ചന്ദ്ര യുടെ 91 ആം ജന്മം വാർഷിക ദിനമായ
ഓഗസ്റ്റ് 28ന് അദ്ദേഹത്തിന് ഒരു ചിത്രാഞ്ജലി ആയി സമർപ്പിക്കുന്നു.

65 വർഷങ്ങൾക്കു മുമ്പ് രൂപീകൃതമായതാണ്. കേരള ചിത്രകലാ പരിഷത്ത് എന്ന കലാകാരന്മാരുടെ പ്രസ്ഥാനം… വൈവിധ്യമാർന്ന കലാ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ കലാകാരന്മാരുടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക് താങ്ങായും തണലായും വർത്തിച്ച്, നിരവധി അവസരങ്ങൾ ഒരുക്കുന്നു. വൈവിധ്യമാർന്ന കലാ ചരിത്രം ഉറങ്ങിക്കിടക്കുന്ന പാലക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ വരകളുടേയും വർണ്ണങ്ങളുടേയും നവ വസന്തം നിരന്തരം ചാർത്തുന്നുണ്ട് ചിത്രകലാ
പരിഷത്ത് പാലക്കാട് ജില്ലാ ഘടകം…