കെ ജി ഓ എഫ് കൃഷി സംസ്ഥാന വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു

പല്ലശ്ശന : കുറ്റിച്ചിറയിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്തു വിജയകരമായ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം കിസാൻ സഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി, പാടത്ത് വിളഞ്ഞ പച്ചക്കറികളും പൂക്കുകളും ശേഖരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു .

കൃഷി ബോധം ജനമനസ്സുകളിലേക്ക് നൽകുവാൻ കെ ജി ഓ എഫ് നടത്തിയ ശ്രമങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു .കാർഷിക മേഖലയിൽ കുത്തകവൽക്കരണം ഒഴിവാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കെജിഒഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോക്ടർ പ്രദീപ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ അഭിവാദ്യങ്ങൾ അർപ്പിച്ചു. കെജിഒഎഫ് സംസ്ഥാന വൈസ് പ്രസിഡൻറ് എം എസ് റീജ നേതൃത്വം നൽകി കൃഷി വിജയകരമാക്കിയതിൽ അദ്ദേഹം അനുമോദിച്ചു. സംസ്ഥാന വനിതാ സെക്രട്ടറി രശ്മി കൃഷ്ണൻ ,സി. മുകുന്ദകുമാർ , റാണി ഉണ്ണിത്താൻ ,ഡോക്ടർ ദിലീപ് ഫൽഗുണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജില്ലാ സെക്രട്ടറി ഡോക്ടർ ജയൻ സ്വാഗതം പറഞ്ഞു റീജയുടെ പരിശ്രമത്തെ ഒരു മാതൃകയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ജെ ബിന്ദു അധ്യക്ഷയായി. ചിറ്റൂർ താലൂക്ക് സെക്രട്ടറി ഡോക്ടർ ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. ഈ സംരംഭത്തിന് ഒട്ടേറെ പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു