സേവന മേഖലകളിൽ മികവ് തെളിയിച്ച ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, മുൻ ഡിവൈഎസ്പി . കെ.എം. ദേവസ്യ, കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് അച്ചുതൻ പനച്ചി കുത്ത് തുടങ്ങി വ്യത്യസ്ത തുറകളിൽ മികവ് തെളിയിച്ച പഞ്ചായത്ത് പരിധിയിലുള്ള പ്രതിഭകളെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി രാമ രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.പ്രദീപ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.