ശിൽപശാല നടത്തി

പാലക്കാട്:കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം ,പാലക്കാട് ലോക ഗജ ദിനത്തോടനുബന്ധിച്ച് ആന ഉടമസ്ഥർ, ആന പാപ്പൻമാർ, ആനപ്രേമികൾ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കായുള്ള  ശിൽപ്പശാല വി.ഇ .അബ്ബാസ് പാലക്കാട് ഡെപ്യൂട്ടി കളക്ടർ ( ആർ.ആർ) ഉദ് ഘാടനം ചെയ്തു, അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ , സോഷ്യൽ ഫോറസ്റ്റ്ട്രി സിബിൻ .എൻ .റ്റി .അദ്ധ്യക്ഷത വഹിച്ചു,

കേരള എലിഫൻ്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മംഗലാംകുന്ന് പരമേശ്വരൻ, ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.സോമൻ , ആനപ്രേമി സംഘം ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കേരള നാട്ടാന പരിപാലന ചട്ടം 2012 എന്ന വിഷയത്തെ കുറിച്ച് .വി.പി ജയപ്രകാശ് (അസിസ്‌റ്റൻ്റ്‌ ഫോറസ്റ്റ് കൺസർവേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ് സി.സി.എഫ് സെൻട്രൽ സർക്കിൾ ) ആനയും ഉത്സവങ്ങളും എന്ന വിഷയത്തെ കുറിച്ച് വി.ശിവശങ്കർ ( ബീറ്റ് ഫോറസ്റ്റ് ഓഫിസർ പാലക്കാട്) എന്നിവ ക്ലാസ്സ് നയിച്ചു (റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ,സോഷ്യൽ ഫോറസ്ട്രി അഗളി റെയിഞ്ച് )പി.ശ്രീകുമാർ സ്വാഗതം ആശംസിച്ചു,  റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ,സോഷ്യൽ ഫോറസ്ട്രി മണ്ണാർക്കാട് റെയിഞ്ച് ) ഷെറിഫ് .സി  നന്ദി പ്രകാശിപ്പിച്ചു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ.ബി.എസ്. ബദ്രകുമാർ പരിപാടികൾകൾക്ക് ഏകോപനം വഹിച്ചു ,  പാലക്കാട് ജില്ലയിലെ ആന ഉടമസ്ഥർ, ക്ഷേത്ര, ഉത്സവ കമ്മിറ്റിക്കാർ, ചട്ടക്കാർ, ആനപ്രേമികൾ എന്നിവർ പങ്കെടുത്തു