തനിക്കും തൻ്റെ സിനിമക്ക് ഭീക്ഷണിയെന്ന് സംവിധായകൻ

പാലക്കാട്: ഫെബ്രുവരി 29 എന്ന തന്റെ സിനിമക്ക് പല ഭാഗങ്ങളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നെന്ന് രചനയും സംവിധാനവും നിർച്ചഹിച്ച ദേവൻ നാഗലശ്ശേരി . ഭീഷണിയെ തുടർന്ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാതിരുന്ന സിനിമ ഓഗസ്റ്റ് 18 ന് ഒ ടി ടി യിൽ റിലീസ് ചെയ്യുമെന്നും ദേവൻ നാഗലശ്ശേരി പറഞ്ഞു. കഴിഞ്ഞ 4 വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണ് ഫെബ്രുവരി 29 – യഥാർത്ഥ കമ്യൂണിസ്റ്റ്കാരനായ പിതാവിനെ മാതൃകയാക്കി സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും മകൻ നടത്തുന്ന പൊതുപ്രവർത്തനമാണ് സിനിമയുടെ ഇതിവൃത്തം. എതെങ്കിലും രാഷ്ട്രിയ പാർട്ടിയെ ഇകഴ്ത്താനൊ പുകഴ്ത്താനൊ സിനിമയെ ഉപയോഗിച്ചിട്ടില്ല. സിനിമ ആകെ ചുവപ്പാണെന്നാക്ഷേപിച്ചു കൊണ്ടാണ് ഭീഷണി ഉണ്ടായിട്ടുള്ളത് . തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ തിയേറ്റർ കത്തിക്കുമെന്ന ഭീഷണി വന്നതിനെ തുടർന്നാണ് ചിത്രം ഒടി ടിയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. നെറ്റ് കോളിൽ നിന്നാണ് ഭീഷണി ഉണ്ടായിട്ടുള്ളത്. ഭീഷണി സംബന്ധിച്ച് എവിടെയും പരാതി നൽകിയിട്ടിലെന്നും ദേവൻ നാഗലശ്ശേരി പറഞ്ഞു
‘നടൻമാരായ സൽമാൻ കുന്നംകുളം, രാജൻ മനിശ്ശേരി, ഗായകൻ ലിനീഷ് സാരംഗി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു