ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും

പാലക്കാട്:നഷ്ടമായ ഇന്ത്യൻ സംസ്കാരം തിരികെ പിടിക്കുന്നതിനായി ഡിവൈഎഫ്ഐ ഓഗസ്റ്റ് 15 ന് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കും. എന്റെ ഇന്ത്യ , എവിടെ ജോലി, ? എവിടെ ജനാധിപത്യം, ? മതനിരപേക്ഷതയുടെ കാവലാളാകുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ല സെക്രട്ടറി കെ.സി.റിയാസുദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പ്രവർത്തിചവരുടെയും രക്തസാക്ഷികളുടെയും സങ്കൽപത്തിനും വീക്ഷണത്തിനും വിരുദ്ധമായ നിലപാടാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഒരു വശത്ത് തൊഴിൽ രഹിത സമൂഹത്തെ സൃഷ്ടിക്കുന്നതിനൊപ്പം പൊതുമേഖല സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുയാണ്.

മോദി സർക്കാർ സ്വീകരിച്ച വലതുപക്ഷ ജനവിരുദ്ധ നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയത്. തൊഴിൽ, പട്ടിണി വിലക്കയറ്റം എന്നിവക്കെതിരെ രാജ്യത്ത് സമരം നടക്കുമ്പോൾ ജാതിമത സത്വങ്ങളുയർത്തി വൈകാരിക അക്രമങ്ങളിലേക്കാണ് രാജ്യത്തെ തളളിവിടുന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കാഴ്ചക്കെതിരെയുള്ള പ്രതിരോധമാണ് ഫ്രീഡം സ്ട്രീറ്റ് . വിക്ടോറിയ കോളേജ് പരിസരത്തു നിന്നാരംഭിക്കുന്ന റാലി മൈതാനത്ത് സമാപിക്കും. പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യുമെന്നും കെ.സി. റിയാസുദ്ദീൻ പറഞ്ഞു. പ്രസിഡണ്ട് ആർ. ജയദേവൻ | ട്രഷറർ . അഡ്വ: രമൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു