സംസ്ഥാന സമ്മേളനം നാളെ

പാലക്കാട്നഗരസഭ കണ്ടിജന്റ് ജീവനക്കാരെ പൊതു സർവ്വീസിൽ നിന്നും അകറ്റി നിർത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കെ എം സി സി ഇ സി  ( ഐഎൻടിയുസി)  സംസ്ഥാന ജനറൽ സെക്രട്ടറി  പി. രമേശൻ . സർക്കാർ നടപ്പിലാക്കുന്ന സർവ്വീസ് നയം കണ്ടിജന്റ് ജീവനക്കാർക്ക് ശബളം പോലും ലഭിക്കാത്ത അവസ്ഥയുണ്ടാക്കുമെന്നും പി.എൻ.രമേശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർവ്വീസ് നയത്തിൽ നിന്നും കണ്ടിജന്റ് ജീവനക്കാർ പുറത്തായതോടെ അർഹമായ പ്രമേഷനും ആനുകൂല്യവും ലഭിക്കാത്ത അവസ്ഥയുണ്ടാക്കും, നഗരസഭ ഭരണ കക്ഷികളുടെ താൽപര്യം മുൻനിർത്തി ജീവനക്കാരോട് കാണിക്കുന്ന പ്രതികാരം അവസാനിപ്പിക്കണം. ഭരണകക്ഷികളോട് അടുത്ത് നിൽക്കുന്ന ജീവനക്കാർക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. സർക്കാറിന്റെ സർവ്വീസ് നയം കണ്ടിജന്റ് ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലാണ്.

25, 30 വർഷം സർവ്വീസുളള ജീവനക്കാർ പോലും ദുരിതമനുഭവിക്കുന്നുണ്ട്. ഇക്കാര്യങൾ ഓഗസ്റ്റ് 13 ന് നടക്കുന്ന സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും. സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ ഉദ്ഘാടനം ചെയ്യുമെന്നും  പി.എൻ. രമേശൻ പറഞ്ഞു. ഐ എൻ ടി യു സി ജില്ല പ്രസിഡണ്ട്  ചിങ്ങന്നൂർ മനോജ് .ട്രഷറർ രാജേഷ്, സെക്രട്ടറിമാരായ സേവ്യർ , അയ്യപ്പൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു