പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി.

ഒറ്റപ്പാലം: ഇക്കോ ടൂറിസം പദ്ധതി നിലകൊള്ളുന്ന കീഴൂർ-മേലൂർ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കടീരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തി.

ബിജെപി മധ്യമേഖലാ സെക്രട്ടറി ടി.ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡൻറ് വിനോദ് കുളങ്ങര അധ്യക്ഷത വഹിച്ചു. അനന്ത നാരായണൻ, രാജു കൂട്ടാല, ഒടി.ബജീഷ്, ഗീത അനിയത്ത്, വാസവീരാജു, എന്നിവർ പ്രസംഗിച്ചു.
എൽഎസ് എൻ കോൺവെൻറ് പരിസരത്ത് നിന്നാ രംഭിച്ച മാർച്ച് പിഡബ്ല്യുഡി ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു.

സമരത്തിന് ശേഷം നേതാക്കൾ പിഡബ്ല്യുഡി അധികൃതരുമായി ചർച്ച നടത്തി.റോഡിൻ്റെ അറ്റകുറ്റപ്പണികൾ നാളെ മുതൽ (12) ആരംഭിക്കുമെന്ന്
AE. ഉറപ്പു നൽകി.