മുണ്ടൂർ: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത 75 സ്കൂളുകളിൽ ഒരു വർഷ കാലയളവിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായി, മുണ്ടൂർ എം.ഇ.എസ്.ഹയർ സെക്കൻട്രി സ്കൂളിൽ ക്വിസ് മത്സരവും സെമിനാറും നടത്തി. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ സെമിനാർ ഉദ്ഘാടനംചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. “സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടു് ബാലജനഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ എ.ഗോപിനാഥൻ ക്ലാസ്സെടുത്തു.എം.ഇ.എസ്.സ്കൂൾ പ്രിൻസിപ്പൽ റിന്യൂഷഫൈസൽ സ്വാഗതവും, എൽ.ഗംഗ നന്ദിയും പറഞ്ഞു.