പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ ലഹരി വേട്ട തുടരുന്നു: 6 കോടിയിൽ അധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി 2 പേര് പിടിയിൽ

സ്വാതന്ത്ര്യ ദിനവും ഓണക്കാലവു൦ മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ക൪ശന പരിശോധനയിൽ 3 കിലോഗ്രാം ഹാഷിഷ് ഓയിലും 7 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി അക്ബറിന്റെ മകൻ അഹമ്മദ് സുഹൈൽ 23 വയസ്സ്, കല്ലായി സ്വദേശി ഹരീഷ് കുമാറിന്റെ മകൻ അലോക് 24 വയസ്സ്, എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിനു അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ 6 കോടി രൂപയിലധിക൦ വില വരും.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്സിൽ പാലക്കാട് വന്നിറങ്ങി, കോഴിക്കോട്ടേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുമ്പോഴാണ് ആ൪.പി.എഫ് ക്രൈ൦ ഇന്റലിജൻസ് വിഭാഗവും എക്സൈസു൦ പ്രതികളെ വലയിലാക്കിയത്.

മലബാ൪ മേഖല കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് ലഹരി മരുന്നുകൾ കടത്തുന്ന വ൯ മാഫിയാ സ൦ഘങ്ങളിലെ കണ്ണികളാണ് ഇരുവരും എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വെളിവായിട്ടുള്ളത്.

സ്വാതന്ത്ര്യ ദിനo, ഓണ൦ എന്നിവയോടനുബന്ധിച്ച് ട്രെയിനുകളിൽ
തീവ്രപരിശോധനകൾ നടത്തുവാനുള്ള ആ൪.പി.എഫി ഐ.ജി ശ്രീ.ബി.എ൦.ഈശ്വര റാവുവിന്റെ പ്രത്യേക നിർദേശ പ്രകാരം പാലക്കാട് ഡിവിഷൻ ആർപിഎഫ് കമ്മീഷണർ ശ്രീ. ജെതിൻ.ബി.രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ
ആ൪പിഎപഫ് സർക്കിൾ ഇൻസ്‌പെക്ടർ എ൯.കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ്, ആ൪പിഎഫ് എസ് ഐമാരായ ദീപക് എ. പി., എ. പി. അജിത് അശോക്, എക്സൈസ് ഇൻസ്‌പെക്ടർ കെ. നിഷാന്ത്, എ.എസ്.ഐമാരായ സജു.കെ, എസ്.എ൦.രവി, ഹെഡ് കോൺസ്റ്റബിൾ എ൯. അശോക്, പി.പി.അബ്ദുൾ സത്താർ, എക്സൈസ് പി ഓ രജീഷ് കുമാർ, ഷിബു.പി.കെ, സി.ഇ.ഓമാരായ ഹരിദാസ്, രമേശ്‌, വനിതാ സിഇഓ സീനത്ത്എന്നിവരാണ് ഉണ്ടായിരുന്നത്.