യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ പ്രവർത്തകസമിതി യോഗം

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗം
സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉൽഘാടനം ചെയ്തു.

ജി എസ് ടി വർദ്ധനവ് വിലവർദ്ധനവിന് ആക്കം കൂട്ടുമെന്നും ടെസ്റ്റ് പർച്ചേയ്സിന്റെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വ്യാപാരപീഢനം അവസാനിപ്പിക്കണമെന്നും,
കോവിഡിന്റെ പ്രതിസന്ധിയിൽ പെട്ട് നട്ടംതിരിയുന്ന വ്യാപാര മേഖലക്ക് വൻ
ഷോക്കായാണ്  സർക്കാർ വൈദ്യുതി നിരക്ക് വർധന നടപ്പാക്കിയത്. ചെറുകിട
വ്യാപാരികൾക്ക് പോലും വൻ വർധനവാണ് വന്നിട്ടുള്ളത്. സാമ്പത്തിക ബാധ്യതകളും
പ്രതിസന്ധികളും രൂക്ഷമായ വ്യാപാര മേഖലയിൽ വർധിപ്പിച്ച വൈദ്യുതി നിരക്കുകൾ
പിൻവലിക്കണമെന്നും യാതൊരു മുന്നൊരുക്കവുമില്ലാതെ , ബദൽ സംവിധാനങ്ങളില്ലാതെ പാസ്റ്റിക് നിരോധനം വ്യാപാരികളിൽ അടിച്ചേൽപ്പിക്കുന്നത് തികച്ചും പ്രതിഷേധകരമാണ്.

ഉൽപ്പാദന കേന്ദ്രങ്ങളിൽ നിരോധനം ഏർപ്പെടുത്താതെ വ്യാപാരികളിൽ നിന്നും
പിടിച്ചെടുക്കലും പിഴയീടാക്കലും ശരിയായ നടപടിയല്ല. വ്യാപാര മേഖലയിൽ
ഒറ്റത്തവണ ഉപയോഗിക്കുന്ന പാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ സംവിധാനം ഇവിടെ
ലഭ്യമല്ല. ചില ലഭ്യമായ വസ്തുക്കൾ വൻ വില വരുന്ന ഉൽപ്പന്നങ്ങളാണ്. ആയവ
സാധാരണക്കാരായ ഉപഭോക്താക്കൾക്കും , ചെറുകിട ഇടത്തരം വ്യാപാരികൾക്കും
അപ്രാപ്യമാണ്. സർക്കാർ ഓഫീസുകളിലും സേവന കേന്ദ്രങ്ങളിലും വേസ്റ്റ്
ബിന്നിൽ വരെ സാധാര പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് വരുന്നു. എന്നാൽ
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വ്യാപാര മേഖല ചെറിയ ഒരു ഉണർവിലേക്ക്
വരുന്ന സമയത്ത് ഉദ്യോഗസ്ഥ പീഢനങ്ങൾക്ക് അവസരമൊരുക്കാൻ മാത്രമേ ഇത്തരം
നിയന്ത്രണങ്ങൾ കൊണ്ടും നടപടികൾ കൊണ്ടും സാധ്യമാകു എന്നും യുണൈറ്റഡ്
മർച്ചന്റ്സ് ചേമ്പർ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യു എം സി നേതൃത്വം നൽകുമെന്ന്  ജോബി വി ചുങ്കത്ത് പറഞ്ഞു.

പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ച സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും അടുത്ത
ദിവസം തന്നെ യു എം സി സംസ്ഥാന ഭാരവാഹികൾ സന്ദർശിക്കുമെന്നും നഷ്ടം
സംഭവിച്ച വ്യാപാരികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ആവശ്യം വേണ്ട
ക്രമീകരണങ്ങൾ നടത്തുമെന്നും ജോബി വി ചുങ്കത്ത് പറഞ്ഞു.

എം ബി ബി എസ് ബിരുദം നേടിയ മേനോൻ പാറ യൂണിറ്റിലെ അംഗം അലക്സ് ജോൺസന്റെ മകൻ കിംഗ് സ്റ്റീഫന് യു എം സി ആദരവ് സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.

ജില്ലാ പ്രസിഡന്റ് പി എസ് സിംപ്സൺ അധ്യക്ഷത വഹിച്ച യോഗത്തിൽ  സംസ്ഥാന
സെക്രട്ടറിമാരായ , പി എം എം ഹബീബ്, ടി കെ ഹെൻട്രി , ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു , ജില്ലാ വർക്കിംഗ് പ്രസിഡന്റ്  എം ഉണ്ണികൃഷ്ണൻ , ജില്ലാ ട്രഷറർ കെ.
ഗോകുൽദാസ് ,ജില്ലാ ഭാരവാഹികളായ കെ ആർ ചന്ദ്രൻ ,പി ജെ കുര്യൻ, ഹുസൈൻ
കുട്ടി , മോഹൻദാസ് കുത്തനൂർ,, പി.വി.ഹംസ ഒറ്റപ്പാലം, രാജ് സുരേഷ്, നൂർ
മുഹമ്മദ് ഹാജി, പി സി ബേബി കൽക്കണ്ടി, വി സി പ്രേമദാസ് തുടങ്ങിയവർ
പ്രസംഗിച്ചു.