കെഎസ്ആർടിസി ബസ്റ്റാൻഡ് നിർമ്മാണം ഓഗസ്റ്റ് മാസത്തിൽ പൂർത്തീകരിക്കും

പാലക്കാട്: കെ.എസ്.ആർ.ടി.സി.കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. ഇനി പൂർത്തീകരിക്കാൻ ഉള്ളത് യാർഡ് പ്രവർത്തികളാണ്. അതിന്റെ മണ്ണ് നിറക്കൽ പ്രവർത്തികൾ പൂർത്തീകരിച്ച് ജിഎസ്പിയും ഡബ്ലിയു എം എം വിരിച്ച് ടൈൽസ് വിരിക്കുന്ന പ്രവർത്തി ഓഗസ്റ്റ് മാസം അവസാനം പൂർത്തീകരിക്കും. നിലവിലുള്ള ഡീസൽ ഡിപ്പോ ഒരാഴ്ചയ്ക്കകം മാറ്റുന്നതാണ്. അതിന്റെ ട്രയൽ വിജയകരമായി വിധം പൂർത്തീകരിച്ചു. എട്ടു കോടി രൂപ ചെലവഴിച്ചിട്ടാണ് ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കെഎസ്ആർടിസി കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ സി സുബ്രഹ്മണ്യനാണ് നിർവഹണ ചുമതല.