കെജിഒ എഫ് സ്ഥാപകദിനാഘോഷം ആഗസ്റ്റ് പത്തിന്

പാലക്കാട്: കെജിഒഎഫ് സ്ഥാപക ദിനാഘോഷം ഓഗസ്റ്റ് പത്തിന് ലക്കിടി പോളി ഗാർഡൻ അനാഥമന്ദിരത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പോളിഗാഡിലെ അനാഥരായ അന്തേവാസികളെ സന്ദർശിച്ച് അവരോടൊപ്പം ഒരു ദിവസം ചെലവഴിക്കുമെന്ന് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ താലൂക്ക് കേന്ദ്രങ്ങളിൽ കൊടിമരം ഉയർത്തും.

പാലക്കാട് :ഡോക്ടർ ജയൻ, ജില്ലാ മൃഗാ ശുപത്രി :രശ്മി രാമകൃഷ്ണൻ, ചിറ്റൂർ :റീജ എം എസ്, പട്ടാമ്പി: ഡോക്ടർ സുധീർ, ഒറ്റപ്പാലം: മുകുന്ദൻ, മണ്ണാർക്കാട്: ഡോക്ടർ ഋഷി, ആലത്തൂർ: ഡോക്ടർ ദിലീപ്, എന്നിവരാണ് കൊടിയുയർത്തുന്നത്. ജില്ലാ കമ്മിറ്റി യോഗത്തിൽ ഡോക്ടർ ജയൻ, ബിന്ദു, വിജയകുമാർ, ഡോക്ടർ ജോജു, ഡോക്ടർ സുധീർ, ഡോക്ടർ ഷെറിൻ, രശ്മി കൃഷ്ണൻ, ഡോക്ടർ ദിലീപ് ,ശാന്ത ,മണി, റാണി ഉണ്ണികൃഷ്ണൻ, ഡോക്ടർ വസന്തകുമാരി എന്നിവർ പങ്കെടുത്തു