സ്കൂളുകൾ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്ന പാലക്കാട്‌ സ്വദേശി അറസ്റ്റിൽ

പാലക്കാട്‌. ആർ.പി.എഫ് ഉം എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽസ് കോഡും സംയുക്തമായി  പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ  4. കിലോ. 200 ഗ്രാം കഞ്ചാവുമായി പാലക്കാട് ജില്ലയിൽ തച്ചമ്പാറ കാരാകുറുശ്ശി വാഴേമ്പുറം സ്വദേശി പാറശ്ശേരി വീട്ടിൽ ഹംസ മകൻ ഷാനവാസ് ( 40. ) പിടിയിലായി.തച്ചമ്പാറ, കാരാകുറുശ്ശി എന്നിവടങ്ങൾകേന്ദ്രീകരിച്ച് സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു.

സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന വ്യാപകമാണെന്ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന ആളെ കുറിച്ചുള്ള വിവരം  ലഭിക്കുകയും  അതേതുടർന്ന്  എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും  പാലക്കാട് ആർ പി എഫ്ഉം സൈബർ സെല്ലും സംയുക്തമായി നടത്തിയ വിദഗ്ധമായ നീക്കത്തിനൊടുവിൽ ആണ് പ്രതി വലയിലായത്  .ഷോൾഡർ ബാഗിൽ തുണികൾക്കുള്ളിൽ  ഒളിപ്പിച്ച നിലയിൽ ആയിരുന്നുകഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആന്ധ്ര പ്രദേശിലെ പല്ലാസ യിൽ നിന്നും കഞ്ചാവ് വാങ്ങി  ട്രെയിനിൽ വിജയവാഡയിൽ എത്തുകയും അവിടെ നിന്ന്  കേരള എക്സ് പ്രസിൽ  കോയമ്പത്തൂരിൽ ഇറങ്ങി.. അവിടെ നിന്ന് കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറിൽ കയറി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി  തച്ചമ്പാറയിലേക്ക് പോകുന്നതിനായി സ്റ്റേഷൻനു പുറത്തേക്ക് നടന്നു പോകുമ്പോൾ ആണ്  കഞ്ചാവുമായി  പ്രതിയെ പിടികൂടിയത്    സമാനമായ കേസുകളിൽപ്രതി മറ്റു ജില്ലകളിൽ കേസുകളിൽ ഉൾപ്പെട്ടിട്ട് ഉണ്ടോ  എന്നും  കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും എക്സ് സൈസ്  തുടർ അന്വേഷണംനടത്തുന്നുണ്ട്   എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച്  റെയിൽവേസ്റ്റേഷനു കളിലും ,ട്രെയിനു കളിലും പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫ്.കമാണ്ഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.

ആർ.പി.എഫ്.ഇൻസ്‌പെക്ടർ.സൂരജ്. എസ്. കുമാർ എക്‌സൈസ് റേൻജ് ഇൻസ്‌പെക്ടർ കെ.ആർ..അജിത്  ആർ.പി.എഫ്. ഓഫീസർ. രമേഷ് കുമാർ . എ.എസ്.ഐ. സജി അഗസ്റ്റിൻ. പ്രിവന്റീവ് ഓഫിസർ  ടി.ജെ. അരുൺ ,സിഇഒ, മാരായ  ശരവണൻ, ബെൻസൺ ജോർജ്, വിജേഷ് കുമാർ. ആർ.പി.എഫ്./ഡബ്ല്യൂ സി..അശ്വതി ജി.എന്നിവർ പങ്കെടുത്തു